കഴിച്ചുകൊണ്ടിരുന്ന ആപ്പിൾ ബ്ലെസ്ലി ദിൽഷക്ക് നേരെ എറിഞ്ഞു.. കട്ടകലിപ്പിൽ റോബിൻ, ദിൽഷക്ക് റോബിനോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നെന്ന് ആരാധകർ, പ്രണയം പൂത്ത് തുടങ്ങിയോ?
Published on

ബിഗ് ബോസ്സ് മലയാളം സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഇത്തവണത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മത്സരാർത്ഥികളാണ് ദിൽഷയും റോബിനും. സോഷ്യൽ മീഡിയയിൽ ഇരുവരെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾ നടക്കാറുണ്ട്.
ദിഷയോട് പ്രണയമാണെന്ന് റോബിനും ബ്ലെസ്ലിയും ഷോയുടെ ആദ്യകാലങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ബ്ലെസ്ലി സഹോദരനാണെന്നും റോബിൻ ഏറ്റവും അടുത്ത സുഹൃത്താണെന്നും ദിൽഷ പറയുകയുണ്ടായി. എന്നാല്‍ ഈയിടെയായി ദില്‍ഷയുടെ മനസിലും പ്രണയം മൊട്ടിട്ടതായാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ പറയുന്നത്.
ബിഗ് ബോസ് വീട്ടിൽ നടന്ന ഒരു ചെറിയ കാര്യമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. ദിൽഷയും റോബിനും ബ്ലെസ്ലിയും അഖിലും സൂരജും ധന്യയും ബെഡ്റൂം ഏരിയയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദിൽഷ ബ്ലെസ്ലിയെ കളിയാക്കി. തുടർന്ന് താൻ കഴിച്ചുകൊണ്ടിരുന്ന ആപ്പിൾ ബ്ലെസ്ലി ദിൽഷക്ക് നേരെ എറിഞ്ഞു. ഇത് കണ്ട് ഡോക്ടർ റോബിൻ ദേഷ്യപ്പെടുകയും ബ്ലെസ്ലിയോട് ആഹാരസാധനങ്ങൾ എറിയരുത് എന്ന് പറയുകയും ചെയ്തു. മുൻപ് ഭക്ഷണം കഴിക്കുന്ന പാത്രം നിരക്കി വിടുന്നതിന് എതിരായി വഴക്ക് പറഞ്ഞ വ്യക്തിയാണ് ബ്ലെസ്ലിയെന്നും അതുകൊണ്ടുതന്നെ ബ്ലെസ്ലി ചെയ്യുന്നത് വളരെയധികം മോശമാണെന്നും ഡോക്ടർ റോബിൻ കുറ്റപ്പെടുത്തി.
ധന്യയും ബ്ലെസ്ലിയെ വഴക്ക് പറഞ്ഞു. തുടർന്ന് താൻ ദിൽഷക്ക് എറിഞ്ഞു കൊടുത്ത് ആണെന്നും ദിൽഷ പിടിക്കുമെന്നാണ് കരുതിയതെന്നും ബ്ലെസ്ലി പറഞ്ഞു. എന്നാൽ ഇതൊക്കെ മനസ്സിൽ ഓർത്ത് വെക്കണമെന്നും അവസരം വരുമ്പോൾ തിരിച്ച് ബ്ലെസ്ലികിട്ട് തന്നെ പ്രയോഗിക്കണമെന്നും ധന്യ പറഞ്ഞു. ബ്ലെസ്ലി ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളുടെ തെറ്റ് കുറ്റങ്ങൾ മനസ്സിൽ വച്ചിട്ട് അവസരം കിട്ടുമ്പോൾ പകരം വീട്ടുന്നതുകൊണ്ടാണ് ധന്യ ഇങ്ങനെ പറഞ്ഞത്.
എന്തുതന്നെ ആയാലും ദിൽഷയെ ആപ്പിൾ എറിഞ്ഞതുകൊണ്ടാണ് റോബിൻ ദേഷ്യപ്പെട്ടതെന്നാണ് ദിൽഷ റോബിൻ ആരാധകർ പറയുന്നത്. ദിൽഷയെ റോബിൻ അടുത്തിടെയായി വല്ലാതെ കെയർ ചെയ്യുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നുണ്ട്. ദിൽഷയുടെ മുഖത്ത് മുഖക്കുരു വന്നപ്പോൾ അതിനെ തൊടരുതെന്നും തൊട്ടാൽ അടയാളം ആവുമെന്നും റോബിൻ പറഞ്ഞിരുന്നു.
ദിൽഷക്ക് റോബിനോടുള്ള പെരുമാറ്റത്തിലും ചില മാറ്റങ്ങൾ കാണുന്നുണ്ട്. റോബിൻ കഴിഞ്ഞ തവണ ജയിലിൽ പോയപ്പോൾ തനിക്കും റോബിനൊപ്പം ജയിലിൽ കിടക്കാൻ മോഹമുണ്ടെന്ന് ദിൽഷ പറഞ്ഞിരുന്നു. ദിൽഷ ബിഗ് ബോസ് വീട്ടിൽ ഉള്ളത് തന്റെ അമ്മക്ക് ആശ്വാസമാണെന്ന് റോബിൻ പറയുകയുണ്ടായി. തന്റെ അമ്മയും ദിൽഷയെ പോലെ കൃഷ്ണ ഭക്തയാണെന്നതാണ് അതിനുള്ള കാരണമായി റോബിന് പറഞ്ഞത്. റോബിൻ എല്ലാവരുടെയും വികാരങ്ങൾ മാനിക്കുന്ന വ്യക്തിയാണെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിട്ടുപോലും ദിൽഷായോട് ഒരു അകലം പാലിച്ചേ നിൽക്കാറുള്ളുവെന്നും ആരാധകർ പറയുന്നു. എന്നാൽ ബ്ലെസ്ലി അങ്ങനെ അല്ലെന്നും ദിൽഷയോട് അമിത സ്വാതന്ത്ര്യം എടുക്കുന്നുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...