Connect with us

ഓപ്പൺ നോമിനേഷനിൽ തകർത്തത് ദിൽഷാ ; പക്ഷെ പണികിട്ടിയത് റൊൺസണിന് ; അനിയത്തിയെപ്പോലെയായിരുന്നു, മോശമായിപ്പോയി, റോബിന്റെ ഉപദേശമാണോ?’; ദിൽഷയോട് പിണങ്ങി റോൺസൺ!

TV Shows

ഓപ്പൺ നോമിനേഷനിൽ തകർത്തത് ദിൽഷാ ; പക്ഷെ പണികിട്ടിയത് റൊൺസണിന് ; അനിയത്തിയെപ്പോലെയായിരുന്നു, മോശമായിപ്പോയി, റോബിന്റെ ഉപദേശമാണോ?’; ദിൽഷയോട് പിണങ്ങി റോൺസൺ!

ഓപ്പൺ നോമിനേഷനിൽ തകർത്തത് ദിൽഷാ ; പക്ഷെ പണികിട്ടിയത് റൊൺസണിന് ; അനിയത്തിയെപ്പോലെയായിരുന്നു, മോശമായിപ്പോയി, റോബിന്റെ ഉപദേശമാണോ?’; ദിൽഷയോട് പിണങ്ങി റോൺസൺ!

ബിഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ ഓപ്പൺ നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒമ്പത് ആഴ്ച വരെ കൺഫെഷൻ റൂമിൽ മറ്റ് മത്സരാർഥികൾ അറിയാതെ രഹസ്യമായി ബിഗ് ബോസിനോട് മാത്രം നടത്തുന്ന നോമിനേഷൻ ഇക്കുറി എല്ലാവർക്കും മുന്നിലേക്ക് വരുകയാണ്. ഇത് മത്സരാർത്ഥികൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.

വളരെ കുറച്ച് പേർ മാത്രമാണ് ഓപ്പൺ നോമിനേഷൻ മുതലാക്കിയത്. അതേസമയം ഓപ്പൺ നോമിനേഷനിൽ മികച്ച പ്രകടനം നടത്തണമെന്ന് കരുതിയിരുന്ന രണ്ടുപേർക്ക് അതിനുള്ള അവസരം ബി​​ഗ് ബോസ് നൽകിയതുമില്ല. റോബിനും റിയാസുമാണ് ബി​ഗ് ബോസ് അവസരം നൽകാതിരുന്ന രണ്ടുപേർ.

രണ്ടാഴ്ച മുമ്പ് ജയിലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഏൽപ്പിച്ച ടാസ്ക് പൂർത്തിയാക്കാതെ രണ്ട് പേരും നിയമലംഘനം നടത്തിയതിനുള്ള ശിക്ഷയുടെ ഭാഗമായാണ് ഇവരെ മാറ്റിനിർത്തിയത്. എന്നാൽ മറ്റുള്ളവർക്ക് അവരെ നോമിനേറ്റ് ചെയ്യാൻ തടസമില്ലായിരുന്നു.

ക്യാപ്റ്റൻസി ടാസ്ക്കിലെ പോരായ്മകൾ ചൂണ്ടി കാണിച്ച് പ്രതീക്ഷിച്ചിരുന്നതുപോലെ ബ്ലെസ്ലിക്കാണ് ഇത്തവണ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. ബ്ലെസ്ലിയുടെ പല പ്രവർത്തികളും തീരുമാനങ്ങളും മറ്റ് മത്സരാർഥികൾക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരുന്നു.

ബ്ലെസ്ലി വ്യക്തിപരമായ പ്രതികാരം തീർക്കാൻ ക്യാപ്റ്റൻ സ്ഥാനം ഉപയോഗപ്പെടുത്തിയെന്ന് സഹമത്സരാർത്ഥികൾ പറയുന്നത്. ആറ് വോട്ടുകളാണ് ബ്ലെസ്‍ലിക്ക് ലഭിച്ചത്. ബ്ലെസ്ലിക്ക് ശേഷം ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് റിയാസിനെയാണ്. അഞ്ച് വോട്ടുകളാണ് റിയാസിന് ലഭിച്ചത്. റോബിന് മൂന്ന് വോട്ടുകളും ലഭിച്ചു.

അഖിൽ, റോൺസൺ, വിനയ്, ദിൽഷ തുടങ്ങിയവരാണ് പിന്നീട് നോമിനേറ്റ് ചെയ്യപ്പെട്ടവർ. അതേസമയം ഓപ്പൺ നോമിനേഷനിൽ റോൺസൺ, വിനയ്, ധന്യ തുടങ്ങിയവരെല്ലാം തങ്ങളുടെ തടി കേട് പറ്റാത്ത തരത്തിൽ സേഫ് ​ഗെയിമാണ് കളിച്ചത്.

പക്ഷെ എല്ലാവരേയും അമ്പരപ്പിച്ചത് ദിൽഷയായിരുന്നു. മറ്റാരും കാണിക്കാത്ത ധൈര്യം റോൺസണിനേയും വിനയിയേയും നോമിനേറ്റ് ചെയ്ത് ദിൽഷ കാണിച്ചു. അതിനാൽ തന്നെ ഓപ്പൺ നോമിനേഷൻ എപ്പിസോഡ‍ിൽ ദിൽഷ സ്കോർ ചെയ്തുവെന്ന് സഹ മത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ പറയുന്നുണ്ട്.

വീട്ടിൽ ഏറ്റവും നന്നായി മേലനങ്ങാതെ സേഫ് ​ഗെയിം കളിക്കുന്ന രണ്ടുപേരാണ് റോൺസണും വിനയിയും. റോൺസണിനേയും വിനയിയേയും ദിൽഷ നോമിനേറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ സ്ട്രോങ്ങ് പ്ലയേഴ്സ് പത്താം ആഴ്ച നോമിനേഷനിലൂടെ പുറത്താകും. ആ സാഹചര്യമാണ് ബുദ്ധിപരമായി കളിച്ച് ദിൽഷ ഒഴിവാക്കിയത്. മുഖം നോക്കാതെ, കലക്ക വെള്ളത്തിൽ മീൻ പിടിക്കാതെ വ്യക്തമായ കാരണം പറഞ്ഞാണ് നോമിനേഷനിൽ വരാൻ ഏറ്റവും അർഹതയുള്ള റോൺസൺ, വിനയ് എന്നിവരുടെ പേരുകൾ ദിൽഷ പറഞ്ഞത്.

എന്നാൽ ദിൽഷയുടെ അപ്രതീക്ഷിത പ്രഖ്യാപനം റോൺസണിനും വിനയിക്കും വലിയ അടിയായിരുന്നു. ഇപ്രാവശ്യവും നോമിനേഷനിൽ വരാതെ രക്ഷപ്പെടാമെന്നാണ് റോൺസൺ കരുതിയിരുന്നത്. നോമിനേഷന് ശേഷം ദിൽഷയോട് തന്നെ നോമിനേറ്റ് ചെയ്തതിലുള്ള പരാതി പറയുകയും പിണങ്ങിയിരിക്കുകയും ചെയ്തിരുന്നു റോൺസൺ. ഇതിനെകുറിച്ചാണ് പ്രേക്ഷകരും സംസാരിക്കുന്നത്. റോൻസണ് ഇത്തവണ പുറത്തായാൽ അതിനു പ്രധാന കാരണം ദിൽഷ ആണെന്ന് പറയുകയും ചെയ്യാം…

about biggboss

More in TV Shows

Trending

Recent

To Top