Connect with us

‘ജാസ്മിന്റെ മുഖത്ത് പോലും നോക്കാൻ തോന്നാറില്ല; ജാസ്മിന് കുറെ നല്ല ​ഗുണങ്ങളുണ്ട്; അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് ; ജാസ്മിനോട് നേരിട്ട് ലക്ഷ്മിപ്രിയ!

TV Shows

‘ജാസ്മിന്റെ മുഖത്ത് പോലും നോക്കാൻ തോന്നാറില്ല; ജാസ്മിന് കുറെ നല്ല ​ഗുണങ്ങളുണ്ട്; അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് ; ജാസ്മിനോട് നേരിട്ട് ലക്ഷ്മിപ്രിയ!

‘ജാസ്മിന്റെ മുഖത്ത് പോലും നോക്കാൻ തോന്നാറില്ല; ജാസ്മിന് കുറെ നല്ല ​ഗുണങ്ങളുണ്ട്; അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് ; ജാസ്മിനോട് നേരിട്ട് ലക്ഷ്മിപ്രിയ!

ബി​ഗ് ബോസ് ഷോ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ പതിനൊന്ന് മത്സരാർഥികളാണ് വീട്ടിൽ അവശേഷിക്കുന്നത്. ഇപ്പോൾ മോണിങ് ടാസ്ക്കിനിടെ ജാസ്മിനും ലക്ഷ്മിപ്രിയയും തമ്മിൽ നടന്ന തർക്കമാണ് വൈറലാകുന്നത്. ലക്ഷ്മിപ്രിയയ്ക്കായിരുന്നു മോണിങ് ടാസ്ക്ക് ഡ്യൂട്ടി ബി​ഗ് ബോസ് നൽകിയത്.

മൂക്ക് കൊണ്ട് മലയാളം അക്ഷരമാല മറ്റ് മത്സരാർഥികളെ കൊണ്ട് ചെയ്യിപ്പിക്കുക എന്നതായിരുന്നു ടാസ്ക്ക്. ടാസ്ക്കിനെ കുറിച്ച് വിവരിക്കുന്നതിനിടെ ജാസ്മിൻ അലക്ഷ്യമായി പെരുമാറിയപ്പോഴാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ‘ജാസ്മിന് താൽപര്യമില്ലെങ്കിൽ ക്ലാസിൽ നിന്നും മാറി നിൽക്കണം.’

‘ജാസ്മിന്റെ മുഖം കാണുമ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ താൽപര്യമില്ലാത്തത് പോലെയുണ്ട്. എന്ത് പരിപാടി മറ്റുള്ളവർ അവതരിപ്പിക്കാൻ വന്നാലും ജാസ്മിന്റെ പ്രതികരണം മോശമാണ്.’ജാസ്മിന് കുറെ നല്ല ​ഗുണങ്ങളുണ്ട് അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ജാസ്മിന് മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയില്ല. ജാസ്മിന്റെ ടാസ്ക്കുകളിൽ ഞങ്ങൾ നന്നായി സഹകരിക്കാറുണ്ട്.

പക്ഷെ ജാസ്മിൻ തിരിച്ച് അത് ചെയ്യാറില്ല.’ജാസ്മിന്റെ മുഖത്ത് പോലും എനിക്ക് ചിലപ്പോൾ നോക്കാൻ തോന്നാറി‌ല്ല’ ലക്ഷ്മി പ്രിയ പറഞ്ഞു. ബഹുമാനിക്കാതിരുന്നതല്ലെന്നും പകരം എന്ത് ടാസ്ക്കായിരിക്കും തരാൻ പോകുന്നതെന്ന് ആലോചിച്ചതാണെന്നുമാണ് ജാസ്മിൻ ലക്ഷ്മിപ്രിയയ്ക്ക് മറുപടി നൽകിയത്.

നിരന്തരം ഹൗസിനുള്ളിൽ ഏറ്റുമുട്ടാറുള്ള രണ്ടുപേരാണ് ലക്ഷ്മിപ്രിയയും ജാസ്മിനും. ഇരുവരുടേയും ചിന്താ​ഗതികൾ രണ്ട് ധ്രുവങ്ങളിലാണ് എന്നുള്ളതാണ് കാരണം. അതേസമയം ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ആരംഭിച്ച് കഴിഞ്ഞു.

ഇത്തവണ വളരെ വ്യത്യസ്തമായ ബി​ഗ് ബോസ് സാമ്രാജ്യം എന്ന ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്.തുടക്കത്തിൽ തന്നെ ടാസ്ക്കിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല ടാസ്ക്കിനിടയിൽ നിയമം തെറ്റിച്ച് റോബിൻ റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്നും അതിന്റെ പേരിൽ പറോബിൻ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതായും റിപ്പോർട്ടുകളുണ്ട്.

സഹ മത്സരാർഥികളുടെ ശരീരം വേദനിപ്പിക്കുന്നത് ബി​ഗ് ബോസ് നിയമപ്രകാരം തെറ്റാണ്. ബി​ഗ് ബോസ് മത്സരത്തിന്റെ ഭാ​ഗമായി റിയാസിന് നൽകിയ മാല റോബിൻ തട്ടിപ്പറിക്കുന്നതിലൂടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.ശേഷം റോബിനും റിയാസും തമ്മിൽ തർക്കങ്ങളുണ്ടാകുന്നു. അതിനിടയിലാണ് റോബിൻ റിയാസിന്റെ കൈ പിടിച്ച് വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നത്.

about tv show

Continue Reading
You may also like...

More in TV Shows

Trending

Recent

To Top