എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി; അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല കാരണം ഇതാണ് ; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ!

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. വ്യത്യസ്ത ഫൊട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് താരം
ഇപ്പോൾ തനിക്ക് സിനിമയില്‍ നിന്ന് കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് തുറന്ന് പറയുകയാണ് റിമ കല്ലിങ്കല്‍. അഭിപ്രായങ്ങൾ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ആഷിക് അബുവിന്റെ നീലവെളിച്ചത്തിലൂടെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിടുകയാണ് താരം. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടാത്തതാണ് തന്റെ അവസരങ്ങള്‍ പലപ്പോഴും നഷ്ടമായതിനു കാരണമെന്നും നടി പറയുന്നു.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ അഭിനയിക്കുന്നത്. ‘നീലവെളിച്ചം’. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുന്‍പ് ഞാനഭിനയിച്ച ‘വൈറസ്’ ഞാന്‍ തന്നെ നിര്‍മിച്ച പടമാണ്. ഇതിനിടയില്‍ അഭിനയിച്ചത് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമില്‍ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്കു വളരെ സംതൃപ്തി നല്കിയ ചിത്രമാണ്.
‘റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വര്‍ഷത്തിനിടയില്‍ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല.’അവര്‍ നടിയല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിനു നല്ലത്. അതിനു കഴിയുന്നില്ല.’ റിമ കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...