മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ പതിനെട്ടുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ സരസ്വതി ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ ബംഗാളില്‍ മരിക്കുന്ന നാലാമത്തെ മോഡലാണ് സരസ്വതി.
ബേഡിയഡാങ്കയിലെ കസബ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. വിവിധ പ്രോഗ്രാമുകളില്‍ മോഡലായി സരസ്വതി വേഷമിട്ടിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുവശങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
അടുത്തിടെ മരിച്ച മൂന്ന് മോഡലുകളുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മഞ്ജുഷ നിയോഗി, ബിദിഷ ഡേ മജുംദാര്‍, പല്ലബി ഡേ എന്നിവരെയാണ് രണ്ടാഴ്ചക്കിടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമ്മയും ബന്ധുവും ജോലിക്ക് പോയ സമയത്താണ് സരസ്വതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സരസ്വതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വരികയാണ്. സരസ്വതിയുടെ പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...