ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു പക്ഷേ…. സുചിത്രയുടെ പടിയിറക്കം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് അഖിൽ ;ഒടുവിൽ ആ വെളിപ്പെടുത്തൽ!
Published on

ബിഗ് ബോസില്‍ മുഴങ്ങിക്കേട്ട സ്ത്രീ ശബ്ദമാണ് ഇത്തവണ പുറത്ത് പോയതെന്നാണ് മോഹന്‍ലാല്‍ സുചിത്രയുടെ എലിമിനേഷനെ കുറിച്ച് പറഞ്ഞത്. സുചിത്രയുടെ പുറത്തുപോക്ക് ശരിക്കും ഏറെ വേദനിപ്പിച്ചത് അഖിലിനെയും ധന്യയെയുമാണ്. എന്നാല്‍ പുറത്തായതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാന്‍ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാന്‍. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി- സുചിത്ര മോഹന്‍ലാലിനോട് പറഞ്ഞു. ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേല്‍ ഇതിന് മുമ്പെ എനിക്ക് വീട്ടില്‍ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോള്‍ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായെന്ന് സുചിത്ര പറഞ്ഞു.ഒരുപാട് സൗഹൃദങ്ങള്‍, ഇണക്കം, പിണക്കം എല്ലാ വികാരങ്ങളും ബിഗ് ബോസനകത്ത് നിന്ന് ഉണ്ടാകും. പുറത്ത് നിന്ന് നോക്കുമ്പോള്‍ ബിഗ് ബോസ് വീട് എന്ന് തോന്നും. എന്നാല്‍ വന്ന് അകപ്പെട്ടാല്‍ പെട്ടതാണെന്നും, പേടിപ്പിക്കുകയല്ലെന്നും സുചിത്ര പറഞ്ഞു. ബിഗ് ബോസില്‍ ടാസ്ക് കളിച്ച് മുന്നേറുകയെന്നത് വലിയ കടമ്പയാണെന്നും സുചിത്ര പറയുന്നു.
ഷോ കൊണ്ട്, ഏതവസ്ഥയിലായാലും നമ്മള് ജീവിക്കുമെന്ന് മനസിലാക്കി. എന്നിലെ തെറ്റ് ആരും ചൂണ്ടിക്കാണിച്ചതായി എന്റെ അറിവില്‍ ഇല്ലെന്നും സുചിത്ര പറഞ്ഞു. ആരും വിഷമിക്കരുത്, എന്നെ പോലെ വീട്ടിലേക്കൊന്നും പോകരുതെന്നാണ് മത്സരാര്ത്ഥികളോോയി സുചിത്ര പറഞ്ഞത്. പിന്നാലെ ക്യാപ്റ്റന്‍സി ആര്‍ക്കാണ് കൊടുക്കുന്നതെന്ന ചോദ്യത്തിന് സൂരജിന് നല്കുന്നു എന്നാണ് സുചിത്ര മറുപടി നല്‍കിയത്. സുചിത്രയുടെ തീരുമാനത്തെ എല്ലാവരും കയ്യടിച്ച് സ്വാഗതം ചെയ്യുകയും ചെയ്തു.അതേസമയം, സുചിത്രയുടെ വിടവാങ്ങള്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് അഖിലിനെയും സൂരജിനെയുമാണ്. രണ്ട് പേരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുചിത്രയെ യാത്രയാക്കിയത്. ബിഗ് ബോസില്‍ വന്നതിന് ശേഷം സുചിത്രയും അഖിലും നല്ല സൗഹൃദത്തിലായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയം വരെ ഉയര്‍ന്നുവന്നിരുന്നു. ഇവരുടെ പ്രകടനത്തന് മികച്ച സ്വീകാര്യതയാണ് പുറത്ത് ലഭിച്ചത്.
എന്നാല്‍ സുചിത്ര പോയതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് അഖില്‍. തുടക്കത്തില്‍ സുചിത്രയോടെ അതൃപ്തിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് ശരിയാവുകയായിരുന്നെന്ന് അഖില്‍ പറഞ്ഞിരുന്നു. ബ്ലെസ്ലിയോടാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്. ഇവിടെ വന്നതിന് ശേഷമാണ് സുചിത്രയെ അടുത്തറിയുന്നതെന്നും ആദ്യം കണ്ടപ്പോള്‍ സംസാരിച്ചില്ലെന്നും പിന്നീട് സൗഹൃദത്തിലായി മാറുകയായിരുന്നെന്നും അഖില്‍ പറയുന്നു.
കഴിഞ്ഞ എപ്പിസോഡില്‍ സുചിത്ര പറയുന്നു ഓരോ വാക്കുകളിലും വിഷമം കാണാനായത് അഖിലിന്റെ മുഖത്താണ്. അവര്‍ തമ്മിലുള്ള സൗഹൃദം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു അത്. എന്താലായും സുചിത്ര പുറത്തുപോയതോടെ മത്സരം വീണ്ടും ശക്തമായി മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...