കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി അമൃത,മാല കൈയ്യില്‍ പിടിച്ച് ഗോപി സുന്ദർ…പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങൾ വൈറൽ, വിവാഹം കഴിഞ്ഞോ? ആ സംശയം ബലപ്പെട്ടു, വൈറലായ ചിത്രങ്ങൾക്ക് പിന്നിൽ, സോഷ്യൽ മീഡിയയിൽ ചർച്ച ആളിക്കത്തുന്നു
കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി അമൃത,മാല കൈയ്യില്‍ പിടിച്ച് ഗോപി സുന്ദർ…പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങൾ വൈറൽ, വിവാഹം കഴിഞ്ഞോ? ആ സംശയം ബലപ്പെട്ടു, വൈറലായ ചിത്രങ്ങൾക്ക് പിന്നിൽ, സോഷ്യൽ മീഡിയയിൽ ചർച്ച ആളിക്കത്തുന്നു
കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി അമൃത,മാല കൈയ്യില്‍ പിടിച്ച് ഗോപി സുന്ദർ…പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങൾ വൈറൽ, വിവാഹം കഴിഞ്ഞോ? ആ സംശയം ബലപ്പെട്ടു, വൈറലായ ചിത്രങ്ങൾക്ക് പിന്നിൽ, സോഷ്യൽ മീഡിയയിൽ ചർച്ച ആളിക്കത്തുന്നു
സംഗീത സംവിധായകനായ ഗോപി സുന്ദർ ഗായികയായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ നിമിഷങ്ങൾക്കുള്ളിലായിരുന്നു വൈറലായി മാറിയത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. അമൃതയും തന്റെ ഇൻസ്റ്റാഗ്രാമിൽ ഇതേ ചിത്രം പങ്കുവെച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നല്‍കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടേറെയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
കഴുത്തില്‍ മാലയണിഞ്ഞുള്ള ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും അമൃതയോ ഗോപി സുന്ദറോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്നുള്ള ചര്‍ച്ചകളും സജീവമാണ്.
പളനി സന്ദര്‍ശനത്തിനിടയില്‍ പകര്‍ത്തിയ അമൃതയുടെ ഫോട്ടോയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി ചിരിച്ച് നില്ക്കുന്ന ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയ്തത്. 5 ദിവസം മുന്‍പായിരുന്നു ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പളനി മുരുകനുക്ക് ഹരോഹര എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.
പളനി സന്ദര്‍ശനത്തില്‍ ഗോപി സുന്ദറും അമൃതയ്ക്കൊപ്പമുണ്ടായിരുന്നു എന്ന കണ്ടെത്തലുകളുമുണ്ട്. പളനി മുരുകനുക്ക് ഹരോഹരയെന്ന ക്യാപ്ഷനോടെയായിരുന്നു ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. മാലയും കൈയ്യില്‍ പിടിച്ചുള്ള ഗോപി സുന്ദറിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു. ഇത് ഇവരുടെ വിവാഹസമയത്തെ ചിത്രമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
കഴുത്തില്‍ മാലയണിഞ്ഞ് നില്ക്കുന്ന അമൃതയുടെ ഫോട്ടോ കണ്ടതോടെയാണ് ഇരുവരും വിവാഹിതരായെന്ന കമന്റുകള്‍ വന്നത്. പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളായിരുന്നു അതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ഏകദേശം ഒരേസമയത്താണ് ഇരുവരും പളനി സന്ദര്‍ശനത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതാണ് സംശയങ്ങള്‍ക്ക് കാരണമായതും.
ഗോപി സുന്ദറിന്റെ ലിവിങ് റ്റുഗദര്‍ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയോടും ഇതേക്കുറിച്ച് പലരും ചോദിച്ചിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടപ്പോള്‍ ഗോപിയേട്ടന് വന്നോയെന്നായിരുന്നു ചോദ്യങ്ങള്‍. വന്നിരുന്നുവെന്നും നിന്നെ അറിയിക്കാനായില്ലെന്നുമായിരുന്നു അഭയ മറുപടി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ അഭയ മറുപടിയേകിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ...