
News
ഇന്ദ്രന്‍സും ഉര്‍വശിയും ഒന്നിക്കുമ്പോള്‍; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതോടെ ആഘോഷമാക്കി മലയാള സിനിമാ പ്രേമികൾ!
ഇന്ദ്രന്‍സും ഉര്‍വശിയും ഒന്നിക്കുമ്പോള്‍; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതോടെ ആഘോഷമാക്കി മലയാള സിനിമാ പ്രേമികൾ!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഉർവശി. ഒരുകാലത്ത് നായികയായി തിളങ്ങിയ ഉർവശി ഇപ്പോഴും സിനിമയിൽ സജീവമാണ്. ‘അമ്മ വേഷം ആണ് ചെയ്യുന്നതെങ്കിലും ഉർവ്വശിയുടെ കൈയിലേക്ക് ആ കഥാപാത്രം കിട്ടിക്കഴിഞ്ഞാൽ പിന്നെ നായികാ പ്രാധാന്യമുള്ള കഥാപാത്രമായി ആ ‘അമ്മ റോൾ മാറുമെന്ന് ഉറപ്പാണ്..
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നായിക , അതുപോലെ തന്നെ മലായാളികളുടെ പ്രിയപ്പെട്ട നായകനൊപ്പം സ്ക്രീൻ പങ്കിടാൻ പോകുന്നു എന്ന വാർത്തയാണ് വരുന്നത്. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിന്‍സ് 1962. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
ആക്ഷേപഹാസ്യ ഗണത്തില്‍പ്പെടുന്ന ചിത്രമാണെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പ്രഥമ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം.
ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവര്്ക്കൊപ്പം സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിന് എം പി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് – ബിജു കെ തോമസ്, എഡിറ്റര്‍ – രതിന് രാധാകൃഷ്ണന്, ആര്‍ട്ട് – ദിലീപ് നാഥ്, ഗാനരചന – മനു മഞ്ജിത്ത്, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി – വിപിന്‍ നായര്‍, സ്റ്റില്‍ – നൗഷാദ് കണ്ണൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ജോഷി മേടയില്‍, വിഎഫ്എക്സ് – ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, പി ആര് ഒ – ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍,
about malayala cinema
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...