
Malayalam Articles
മോഹൻലാലും പ്രിത്വിയും; പിന്നെ സാത്താൻ 666ഉം !!
മോഹൻലാലും പ്രിത്വിയും; പിന്നെ സാത്താൻ 666ഉം !!
Published on

മോഹൻലാലും പ്രിത്വിയും; പിന്നെ സാത്താൻ 666ഉം !!
മോഹൻലാലും പ്രിത്വിയും സാത്താന്റെ നമ്പറായ 666ഉം തമ്മിൽ എന്തേലും ബന്ധമുണ്ടോ ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ആ ബന്ധമറിയണമെങ്കിൽ 2002ൽ പുറത്തിറങ്ങിയ എ.കെ സാജൻ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം ‘സ്റ്റോപ്പ് വയലൻസ്’ ശ്രദ്ധിക്കണം, കൂടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറും.
എന്തും ചെയ്യാൻ മടിക്കാത്ത സാത്താൻ എന്ന കഥാപാത്രമായായിരുന്നു സ്റ്റോപ്പ് വയലൻസിൽ പൃഥ്വിരാജ് എത്തിയത്. ആ സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ഉപയോഗിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ നമ്പരാണ് 666. പ്രിത്വിരാജിന്റെ അഭിനയജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ‘സ്റ്റോപ്പ് വയലൻസ്’ വിചാരിച്ച സാമ്പത്തിക വിജയം നേടിയിരുന്നില്ല.
ഇനി മോഹൻലാലിൻറെ കാര്യം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പറും 666 തന്നെയാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കേരളം രാഷ്ട്രീയത്തിലെ ‘കിംഗ് മേക്കർ’ ആയാണ് മോഹൻലാലെത്തുക എന്നും പറയപ്പെടുന്നു.
The relation between Mohanlal, Prithviraj and the satanic number 666
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....