ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് പ്രയാഗ മാര്ട്ടിൻ. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്കെത്തിയത്. ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നല്ലൊരു ആരാധകവൃന്ദം പ്രയാഗയ്ക്കുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ താരം റാംപ് വാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇത്. നോര്‍ത്തിന്ത്യന്‍ സ്റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാര്‍ക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.
ഓര്‍ണമെന്റ്സ് ഒന്നും ധരിച്ചിട്ടില്ല എന്നതൊരു പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും മാത്രമാണ് ആകെയുള്ള മേക്കപ്പ്. ഇടതുകൈയില്‍ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഹോട്ടാണെന്നും സെക്സിയാണെന്നുമെല്ലാം കമന്റുകളുണ്ട്.
ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് താരം അവസാനം അഭിനയിച്ചത്. തമിഴില്‍ നടന് സൂര്യയ്ക്കൊപ്പം ഗിറ്റാന്‍ കമ്പി മേലെ നിന്‍ട്ര് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...