മലയാളി യൂത്തിന്റെ ഹരമായി മാറിയ കൂടെവിടെയിൽ ഇപ്പോൾ നടക്കുന്നത് ഒരു ടോം ആൻഡ് ജെറി ഗെയിം ആണ്. അതിൽ ജഗൻ വിരിച്ചിരിക്കുന്ന വലയിൽ ഋഷിയും സൂരജ് സാറും കുടുങ്ങുമോ എന്നാണ് നമ്മൾ നോക്കിയിരിക്കുന്നത് . ഇന്നത്തെ എപ്പിസോഡും ശരിക്കും സ്കോർ ചെയ്തത് ജഗൻ തന്നെയാണ്. പക്ഷെ നാളെ ഒരു ചതി നടക്കാൻ സാധ്യതയുണ്ട്.
അതായത് സംഭവം ഇന്നത്തെ രാത്രി നിർണ്ണായകമാണ്. സൂര്യയ്ക്ക് ആദി സാർ കൊടുത്ത ടാസ്ക് ജയിക്കണം. സൂര്യയെ ഒരാൾക്കും വിട്ടുകൊടുക്കാതെ ഒരു നിമിഷം പോലും പോലീസ് സ്റ്റേഷനിൽ കയറ്റാതെ ഋഷിയ്ക്ക് സൂര്യയെ രക്ഷിക്കണം. അങ്ങനെ ഒരു ഓട്ടമത്സരത്തിലാണ് സൂര്യയും ഋഷിയും. എന്നാൽ ഇവിടെ സൂര്യ ഒന്നും അറിഞ്ഞിട്ടില്ല. പക്ഷെ ഇന് അതിഥി എല്ലാം അറിയുന്നുണ്ട്.
ആദി സാർ രാത്രി അതിഥി ടീച്ചറെ കാണാൻ വരുകയും ടീച്ചറോട് എല്ലാം പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ അവിടെ യാതൊന്നും ചെയ്യാനില്ല ആർക്കും . ചെയ്യാനുള്ളതൊക്കെ റിഷിയ്ക്കും സൂരജ് സാറിനും ആണ്, അവർ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
ഇതിനിടയിൽ ഇന്നലെ തന്നെ ജഗൻ പറഞ്ഞ കാര്യമുണ്ട്… സൂരജിനെ പോയി വെല്ലുവിളിച്ചതുകൊണ്ട് സൂരജ് സാർ എന്തെങ്കിലും ഒരു മുൻകരുതൽ എടുക്കാൻ സാധ്യതയുണ്ട് എന്നൊക്കെ. റാണിയമ്മ നല്ല കോൺഫിഡന്റ് ആണെന്ന് പറഞ്ഞിരുന്നല്ലോ…
കീഴടങ്ങുന്നതിനു മുന്നേ സ്ട്രയിഞ്ചറെ അറസ്റ്റ് ചെയ്യാൻ ഈ നഗരത്തിന്റെ മുക്കും മൂലയും അരിച്ചുപറക്കി നോക്കും എന്നെല്ലാം ജഗനും അറിയാം.. അപ്പോൾ അവർ ചെയ്യാൻ പോകുന്ന ചതി , അനോണിമസ് കാൾ ചെയ്തു അവരെ വഴിതെറ്റിക്കുക എന്നതാണ്. അവിടെ ഒക്കെ എന്താകും സൂരജ് സാർ എടുക്കുന്ന സ്റ്റാൻഡ് എന്ന് നമുക്ക് നോക്കാം . കാരണം എസ് പി സൂരജ് സാർ നിസാരക്കാരനല്ലല്ലോ…
പിന്നെ ജഗനും റാണിയ്ക്കും അറിയാത്ത ഒരു സംഗതി ഉണ്ട്. ശേഖരൻ ഇവർക്കൊപ്പം കൂടിയെന്നത്. അത് ഒരു വെല്ലുവിളി തന്നെയാണ്.. ശേഖരനും റാണിയും തമ്മിൽ ഒരു മുൻജന്മ ബന്ധം ഉണ്ടായിരുന്നല്ലോ… ഹാ മുൻജന്മം അല്ല ഈ ജന്മം തന്നെയാണ്.. അതുമാത്രമല്ല.. കൂടെവിടെയിൽ ഇടയ്ക്ക് കടന്നു വന്ന ഓട്ടോ ചേട്ടന്മാർക്ക് ഇപ്പോഴാണ് നല്ല ഒരു റോൾ കിട്ടിയത്. ഇത് ഒരു ഓളമാണ്… നല്ല പോലെ ഓട്ടോ ചേട്ടന്മാരെ ഉപയോഗിക്കാനും പുതിയ റൈറ്റർക്ക് സാധിച്ചു . പിന്നെ നാളെ റാണിയമ്മയ്ക്ക് പണി ഉറപ്പാണ്..
ഈ കളി കാണാൻ റാണിയമ്മ ജഗനൊപ്പം പോയാൽ കുഞ്ഞി അവിടെ വെറുതെ ഇരിക്കില്ല. ഉറപ്പായും കുഞ്ഞി ഋഷിയെ വിളിച്ചു കാര്യം പറയും. എന്നാൽ ജഗൻ തീർന്നു.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...