മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശീധരന്. മലയാളം സീരിയലിലെ ആദ്യമുഖം എന്നുവേണമെങ്കിൽ പറയാം. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയല്‍ ലോകം ഏറെ ചര്‍ച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോള്‍.
2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്. 2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.
ഇപ്പോഴിതാ മകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജുകളിലൂടെ കുടുംബസമേതം നില്ക്കുന്നതും മകളുടെ മുഖം വ്യക്തമാക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ശ്രീകല പങ്കുവെച്ചത്. അമ്മയെ പോലെ തന്നെ മകളും അതീവ സുന്ദരിയാണെന്നുള്ള കമന്റുകള്‍ ഇതിന് താഴെ വരുന്നു. എന്നും ഇതുപോലെ സന്തുഷ്ട കുടുംബമായിരിക്കാന്‍ സാധിക്കട്ടേ എന്നുള്ള ആശംസകളും നടിയ്ക്ക് ലഭിക്കുന്നുണ്ട്.
മുന്‍പ് നിറവയറുമായി നില്ക്കുന്ന ശ്രീകലയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നീട് ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും അല്ലാതെയുമായി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ശ്രീകല പങ്കുവെക്കുമായിരുന്നു.
ഇടയ്ക്ക് ശ്രീകലയുടെ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന വലിയ രീതിയില്‍ നടിയെ ബാധിച്ചിരുന്നു. വിഷാദത്തിലേക്ക് വരെ പോയ അവസ്ഥയില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞു.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004 ലാണ് ശ്രീകല അഭിനയിച്ച് തുടങ്ങുന്നത്.
പിന്നീട് നിരവധി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 2007 മുതല്‍ 2010 വരെയാണ് എന്റെ മാനസപുത്രി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചത്. 2019 ല്‍ ശബരിമല സ്വാമി അയ്യപ്പന് എന്ന പരമ്പരയില്‍ പാര്‍വതി ദേവിയായിട്ടും ശ്രീകല അഭിനയിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്.
ഒരു കുഞ്ഞു നഷ്ടപ്പെട്ടതിനെ കുറിച്ചും ശ്രീകല മുൻപ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ”ഭര്‍ത്താവനും മകനുമൊപ്പം ശ്രീകലയും യുകെ യില്‍ സ്ഥിര താമസമാക്കിയിരുന്നു. എന്നാല്‍ ജോലി ആവശ്യത്തിന് വേണ്ടി ഭര്‍ത്താവ് നാട്ടിലേക്ക് വന്നതോടെയാണ് മാര്‍ച്ചില്‍ നാട്ടിലേക്ക് വീണ്ടും വന്നതെന്നാണ് ശ്രീകല പറയുന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്.
അധികമാരോടും ഇതേ കുറിച്ച് പറഞ്ഞിരുന്നില്ല. മോള് ജനിച്ചതിന് ശേഷമാണ് സന്തോഷ വാര്‍ത്ത പുറത്ത് പങ്കുവെച്ചത്. മൂത്തമകന് അനിയനോ അനിയത്തിയോ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനില്‍ വെച്ച് ഒരു തവണ ഗര്‍ഭിണി ആയെങ്കിലും അത് നഷ്ടപ്പെട്ട് പോയി. അതുകൊണ്ട് ഇത്തവണ വലിയ പ്രചരണം കൊടുക്കേണ്ടതില്ലെന്ന് വിചാരിച്ചു.”
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...