serial news
ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!
ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!
മലയാളികള്‍ക്ക് ഇന്നും മാനസപുത്രിയാണ് നടി ശ്രീകല. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എൻ്റെ മാനസപുത്രി സീരിയൽ കഥാപാത്രമായ സോഫിയയെ തന്നെയാണ് ശ്രീകലയിൽ ഇന്നും മലയാളികൾ കാണുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ ശ്രീകല തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ശ്രീകലയുടെ വാക്കുകളും ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് . എന്തുകൊണ്ടാണ് സിനിമയില്‍ ശ്രമിക്കാത്തത്? എന്ന അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് ശ്രീകല വ്യക്തമായ മറുപടി പറയുന്നുണ്ട്.
“സീരിയല്‍ എനിക്ക് കംഫര്‍ട്ടബിളാണ്. ഒരു കുടുംബം പോലെ പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. നല്ല കഥാപാത്രം ചെയ്യണമെന്നൊക്കെയുണ്ട്. ഒരു സിനിമ ചെയ്തു. ഉറുമിയായിരുന്നു ആ സിനിമ. നല്ല കഥാപാത്രമായിരുന്നു. ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരുന്നുവെന്നും ശ്രീകല പറഞ്ഞു.
സന്തോഷ് ശിവന്‍ തന്നെ അഭിനന്ദിച്ചതിനെക്കുറിച്ചും ശ്രീകല പറയുന്നുണ്ട്. കരഞ്ഞ് അഭിനയിക്കുന്നൊരു രംഗമുണ്ടായിരുന്നു. അദ്ദേഹം കയ്യടിച്ചു കൊണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ കരുതി ഇതോടെ ക്ലിക്ക് ആകുമെന്നും ഒരുപാട് സിനിമകള്‍ ലഭിക്കുമെന്നും. പക്ഷെ ഞാന്‍ വിചാരിച്ചത് പോലെ നല്ല ഓഫളുകളൊന്നും വന്നില്ല. നല്ല സങ്കടമായി. ഉറുമിയിലൂടെ നല്ല സിനിമകള്‍ കിട്ടുമെന്ന് കരുതിയിരുന്നതാണ്. പിന്നെ സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. നാടോടി മന്നനൊക്കെ ചെയ്തിരുന്നു. പക്ഷെ മൊത്തം സിനിമയില്‍ വന്നില്ലെന്നാണ് ശ്രീകല പറയുന്നത്.
മമ്മൂക്കയേയും ലാലേട്ടനേയും ഇഷ്ടമാണ്. അവര്‍ക്കൊപ്പം അഭിനയിക്കുന്നതൊക്കെ ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ട്. ഹരികൃഷ്ണന്‍സിലെ ജൂഹി ചൗളയായൊക്കെ സ്വപ്‌നം കണ്ടിട്ടുണ്ട്. മമ്മൂക്കയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മാനസപുത്രി സീരിയില്‍ കണ്ടിട്ടുണ്ടെന്നൊക്കെ പറഞ്ഞു അഭിനന്ദിച്ചിരുന്നുവെന്നും ശ്രീകല പറയുന്നുണ്ട്. മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു.
അതേസമയം ഇപ്പോല്‍ തനിക്ക് സീരിയലുകളില്‍ നിന്നും ഇപ്പോള്‍ ഓഫറുകള്‍ വരുന്നുണ്ടെന്നും ശ്രീകല പറയുന്നു. പക്ഷെ മോള്‍ക്ക് ഒരു വയസ് ആകുന്നതേയുള്ളൂ. ദൂരെ പോയി വര്‍ക്ക് ചെയ്യാനാകില്ല. തിരുവനന്തപുരത്ത് ആണെങ്കില്‍ പോയിവരാമെന്നാണ് ശ്രീകല പറയുന്നത്.
നേരത്തെ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിലായതിനെക്കുറിച്ചും ശ്രീകല തുറന്ന് പറഞ്ഞിരുന്നു. എന്റെ അമ്മ എനിക്ക് സുഹൃത്തായിരുന്നു. അമ്മയോട് എനിക്ക് എന്തും പറയാനാകുമായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാള്‍ അമ്മ എന്നോടായിരുന്നു കാര്യങ്ങള്‍ പറഞ്ഞിരുന്നത്.
എന്റെ കാര്യങ്ങളും ഞാന്‍ അമ്മയോടായിരുന്നു പറഞ്ഞിരുന്നത്. അമ്മ മരിച്ചതോടെ എനിക്ക് ഒറ്റപ്പെടലായെന്നാണ് ശ്രീകല പറയുന്നത്.
എനിക്ക് ആരുമില്ല എന്ന തോന്നാലായിരുന്നു. ഡിപ്രഷനായിരുന്നു. മോനെ രാവിലെ സ്‌കൂളിലേക്ക് അയക്കും. പിന്നെ വീട്ടിലൊന്നും ചെയ്യാനില്ല. ഞാനിരുന്ന് ചിന്തിക്കും. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മരിക്കാനൊക്കെ തോന്നി. ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി. ഒന്നും പറയാനില്ലായിരുന്നു എന്നും ശ്രീകല പറയുന്നുണ്ട്.
about sreekala sasidharan