Connect with us

മലയാളികളുടെ സ്വന്തം ‘മാനസപുത്രി’ ഇപ്പോൾ എവിടെയെന്നറിയണ്ടേ?;ഒരുമാറ്റവുമില്ലാതെ ഇവിടെയുണ്ട്!

Malayalam Breaking News

മലയാളികളുടെ സ്വന്തം ‘മാനസപുത്രി’ ഇപ്പോൾ എവിടെയെന്നറിയണ്ടേ?;ഒരുമാറ്റവുമില്ലാതെ ഇവിടെയുണ്ട്!

മലയാളികളുടെ സ്വന്തം ‘മാനസപുത്രി’ ഇപ്പോൾ എവിടെയെന്നറിയണ്ടേ?;ഒരുമാറ്റവുമില്ലാതെ ഇവിടെയുണ്ട്!

മലയാളികളുടെ സ്വന്തം മനസാ പുത്രിയെ ആരും മറന്നുകാണില്ല.എല്ലാ വീട്ടുകാരുടെയും സ്വന്തം മകളെപോലെയാണ് താരത്തെ കണ്ടിരുന്നത്.താരത്തിന് വലിയ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.ഒരുകാലത്ത് മിനിസ്ക്രീൻ അടക്കി ഭരിച്ച താരമായിരുന്നു ശ്രീകല.തൻറെതായ അഭിനയംകൊണ്ടും ഭംഗികൊണ്ടുമെല്ലാം താരം എന്നും വ്യത്യസ്തമായി നിന്നിരുന്നു.ശേഷം താരം മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുകയുണ്ടായി.

എന്റെ മനസപുത്രിയായിരുന്നു താരത്തിൻറെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്നത്.മലയാളി മനസ്സിൽ ചേക്കേറിയ മനസപുത്രിയാണ് ശ്രീകല. മലയാള സീരിയലിൽ ഇന്നുവരെ കാണാത്ത സൂപ്പർ ഹിറ്റിൽ ഒന്നായിരുന്നു എന്റെ മാനസപുത്രി സോഫിയ എന്ന നായിക കഥാപാത്രം മലയാളിമനസിൽ താരത്തെ ഏറെ പ്രിയങ്കരിയാക്കുകയായിരുന്നു.സോഫിയയുടെ വേദനകളൊക്കെയും മലയാളി വീട്ടമ്മമാരുടെ സ്വന്തം സങ്കടമായി തീരുകയായിരുന്നു.കേരളത്തിലെ വീട്ടമ്മമാർ എല്ലാം തന്നെ താരത്തിനെ ഏറ്റെടുക്കുകയായിരുന്നു.സ്വന്തം വീട്ടിലെ മകളെപോലെയാണ് മലയാളികൾ സോഫിയയെ അത് വഴി ശ്രീകലയെയും ഹൃദയത്തോട് ചേർക്കുന്നത്. ‘എന്റെ മാനസപുത്രി’ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ചു കാലമായി അഭിനയരംഗത്തു നിന്നു പൂർണമായി മാറി നിൽക്കുകയാണ്. ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം യുകെയിലെ ഹോർഷാമിൽ കുടുംബിനിയുടെ വേഷത്തിലാണ് താരം ഇപ്പോൾ.

‘‘ആറു മാസം മുൻപ് ഭർത്താവിന്റെ ജോലി സംബന്ധമായാണ് ഞങ്ങൾ ഇങ്ങോട്ട് മാറിയത്. ആദ്യം മാഞ്ചസ്റ്ററിലായിരുന്നു. ഒരു മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിലാണ് നാട്ടിൽ നിന്നു വന്നത്. പക്ഷേ, അദ്ദേഹത്തിന് ഇവിടെത്തന്നെ തുടരേണ്ടി വന്നു. ഇപ്പോൾ ഹോർഷാം എന്ന സ്ഥലത്താണ്. അഭിനയം തുടരണം എന്നു തന്നെയാണ് ആഗ്രഹം. ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോൾ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് എന്റെ അമ്മ മരിച്ചത്. അത് വലിയ ഷോക്കായി. അമ്മ പോയതോടെ മോനും എനിക്കും ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നിൽക്കുന്നതും വർക്ക് ചെയ്യുന്നതും ബുദ്ധിമുട്ടായി. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ താൽക്കാലിക അവധി എടുത്തതും’’.

അമ്മ ഒപ്പമുള്ളത് വലിയ കരുത്തായിരുന്നു. നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ ഒരു ഭാഗം തളർന്നതു പോലെ തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അമ്മയുടെ മരണമാണ്. അതോടെ, എന്റെ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങി. ആ വിഷമം കണ്ടിട്ടാണ് ഒപ്പം ചെല്ലാൻ ഭർത്താവ് നിർബന്ധിച്ചത്. ഇതിനിടെ തമിഴിൽ നിന്നുൾപ്പടെ ധാരാളം അവസരങ്ങള്‍ വന്നു. പക്ഷേ, മോനെ ആരെയും ഏൽപ്പിച്ച് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ അതൊക്കെ വേണ്ടെന്നു വച്ചു. ഭർത്താവിന്റെ അച്ഛനും അമ്മയും വലിയ പിന്തുണ നൽകാറുണ്ടെങ്കിലും അവരെക്കൊണ്ടു മാത്രം കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസമായിരുന്നു. അങ്ങനെയാണ് കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനിച്ചത്. മോൻ കുറച്ചു കൂടി വലുതായ ശേഷം മടങ്ങി വരാം എന്നാണ് ഇപ്പോഴത്തെ പ്ലാൻ. മോന് അവധിയുള്ള ദിവസങ്ങൾ അനുസരിച്ചാണ് ‘സ്വാമി അയ്യപ്പൻ’ ചെയ്തത്. പക്ഷേ, അതും തുടരാൻ പറ്റിയില്ല.

അഭിനയം നിർത്തണം എന്ന് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ഓർമവച്ച നാൾ മുതൽ ഒരു നടിയാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. ഇപ്പോഴും ധാരാളം അവസരങ്ങൾ വരുന്നുണ്ട്. എല്ലാം പ്രധാന വേഷങ്ങളിലേക്ക്. ചെറിയ വിഷമം തോന്നുമെങ്കിലും ഇവിടെ ഞാൻ ഫാമിലി ലൈഫ് എൻജോയ് ചെയ്യുകയാണ്. ഭർത്താവിനും മകനുമൊപ്പം ഒരു കുടുംബിനിയുടെ റോൾ ഞാൻ നന്നായി ആസ്വദിക്കുന്നു. അഭിനയം ഒരിക്കലും ഉപേക്ഷിക്കില്ല. ഒരു വർഷം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വന്ന്, അഭിനയം തുടരാനാണ് തീരുമാനം. ഇവിടെ വന്ന ശേഷം സീരിയൽ ഒന്നും കാണാറില്ല.എന്റെ നാട് കണ്ണൂർ ചെറുകുന്ന് ആണ്. അച്ഛൻ ശശിധരൻ ഗൾഫിലായിരുന്നു. അമ്മ ഗീത. ചേച്ചി ശ്രീജയ വക്കീലാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നൃത്തത്തിലും കലാരംഗത്തുമായിരുന്നു എനിക്കു കൂടുതൽ താൽപര്യം. ഞാൻ കലാരംഗത്തെ അറിയപ്പെടുന്ന ആളാകണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. നന്നായി പ്രോത്സാഹിപ്പിച്ചു. ഡാൻസും പാട്ടും പഠിപ്പിച്ചു. ക്ലാസിക്കൽ ഡാൻസ് എല്ലാം പഠിച്ചു. ഓട്ടൻതുള്ളലായിരുന്നു ഏറ്റവും ഇഷ്ടം. കഥകളിയും അഭ്യസിച്ചു. യൂണിവേവേഴ്സിറ്റി കലോത്സവത്തിൽ ഓട്ടൻതുള്ളലിന് ഒന്നാമതെത്തി. കലാതിലകമായിരുന്നു.

ആദ്യം സിറ്റിചാനലിൽ പ്രിയഗീതം പോലെ ഒരു പരിപാടി അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് ടെലിഫിലിം ചെയ്തു. കെ.കെ രാജീവ് സാറിന്റെ ‘ഓർമ’യിലൂടെയാണ് സീരിയൽ രംഗത്തെത്തിയത്. ബോബൻ സാമുവൽ ചേട്ടനാണ് എന്നെ വിളിക്കുന്നത്. അച്ഛൻ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ചെന്നു കാണാൻ പറഞ്ഞു. പോയി കണ്ടു. പിന്നീട് ഷൂട്ടിന് ചെല്ലാൻ അറിയിക്കുകയായിരുന്നു. ബോബൻ ചേട്ടന്റെ ഭാര്യയും നടിയുമായ രശ്മി ചേച്ചി എന്റെ ബന്ധുവാണ്.
ഓർമയ്ക്ക് ശേഷം അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം അവസരങ്ങൾ വന്നു. അമ്മ മനസ്സ് കഴിഞ്ഞാണ് ‘മാനസപുത്രി’യിലേക്കു വിളിച്ചത്. അതിനു മുമ്പ് ബൈജു സാറിന്റെ മറ്റൊരു സീരിയലിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ആദ്യം ‘പുനർജൻമം’ എന്ന പേരില്‍ മറ്റൊരു ചാനലില്‍ ആണ് ‘മാനസപുത്രി’ വന്നത്. എന്നാൽ റേറ്റിങ് തീരെ ഇല്ലാതെ അത് പാതിയിൽ നിർത്തി. വലിയ സങ്കടമായിരുന്നു അപ്പോൾ. പിന്നീട് ‘എന്റെ മാനസപുത്രി’യായി വന്നപ്പോൾ തരംഗമായി. ഇപ്പോഴും എല്ലാവരും എന്നെ ഓർക്കുന്നത് മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ്. യുകെയിലെ മലയാളികൾ എന്നെ തിരിച്ചറിയുന്നതും അങ്ങനെയാണ്. ഇടയ്ക്ക് ഒരു വർഷത്തോളം ഇടവേള എടുത്തിരുന്നു. അപ്പോൾ വിട്ടു നിന്നാൽ സൈഡ് ആകുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ, മടങ്ങി വന്നു ചെയ്ത ‘രാത്രിമഴ’ വലിയ ഹിറ്റായി.

ഇവിടെ പെയിന്റിങ് ആണ് എന്റെ ടൈംപാസ്. പിന്നെ നൃത്തം ചെയ്യും. പക്ഷേ, അതൽപ്പം പ്രയാസമാണ്. ഒരിക്കൽ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോൾ താഴത്തെ നിലയിൽ താമസിക്കുന്ന ആഫ്രിക്കക്കാരൻ ഓടി വന്ന്, ‘ഇവിടെ കിടന്ന് ചാടരുത്, വലിയ ഒച്ചയാണ്’ എന്നു പറഞ്ഞു. ഇവിടെ നടക്കുമ്പോൾ പോലും ശബ്ദമുണ്ടാക്കരുത്. മോനെ സ്കൂളിൽ വിടാനും വിളിക്കാനും രാവിലെയും വൈകിട്ടും 20 മിനിട്ട് നടക്കും. അതാണ് പ്രധാന വ്യായാമം.

ഭർത്താവിന്റെ പിന്തുണ വളരെ വലുതാണ്. 2012 ൽ ആയിരുന്നു വിവാഹം. പ്രണയം ആയിരുന്നെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. എന്റെ ബന്ധു കൂടിയാണ് അദ്ദേഹം. ഞങ്ങൾ ഓര്‍ക്കുട്ട് വഴി സുഹൃത്തുക്കളായി. പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു. അമ്മയുടെ അച്ഛന് ഞങ്ങൾ കല്യാണം കഴിക്കുന്നതിൽ വലിയ ഇഷ്ടമായിരുന്നു. പക്ഷേ, കല്യാണത്തിന് മുമ്പേ അച്ഛപ്പൻ മരിച്ചു. അത് വലിയ സങ്കടമായി.ഭർത്താവ് ഐ.ടി ഫീൽഡിൽ ആണ്. ആദ്യം തിരുവനന്തപുരത്തായിരുന്നു. അവിടെ നിന്നാണ് ഇങ്ങോട്ടു വന്നത്. ഒരു വർഷം കൂടി ഇവിടെയുണ്ടാകും.

സിനിമയിൽ അഭിനയിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ സീരിയലിനൊപ്പം സിനിമ ചെയ്യാൻ പറ്റില്ല. ഡേറ്റ് ക്ലാഷ് ആകും. ആ സമയത്ത് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. എല്ലാം ഒഴിവാക്കി. സീരിയലോ സിനിമയോ എന്ന ചേദ്യം വന്നപ്പോൾ സിനിമ വിട്ടു. അതിനിടെ ഉറുമിയിൽ അഭിനയിച്ചു. ചെറിയ സീനായിരുന്നു. പിന്നീട് നല്ല അവസരങ്ങൾ വന്നില്ല. ഇപ്പോഴും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

about actress sreekala sasidharan

Continue Reading

More in Malayalam Breaking News

Trending

Recent

To Top