മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം നല്ല അടിപൊളി രംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് കല്യാണി കിരൺ പ്രണയം ആണെങ്കിൽ മറ്റൊരു വശത്ത് ഉറക്കമില്ലാത്ത രാത്രികളുമായി പ്രകാശൻ., ഇനി ഭ്രാന്ത് പിടിച്ചലയുന്ന സരയു. അതിന്റെ കൂടെ എങ്ങനെ കിരണിനെയും കല്യാണിയേയും പാര വെയ്ക്കാം എന്ന് തക്കം പാർത്തിരിക്കുന്ന രാഹുൽ.
അങ്ങനെ ഒക്കെ ഒരുപാട് കഥാപാത്രങ്ങൾ മൗനരാഗം സീരിയലിൽ ഉണ്ടെങ്കിലും ഇന്നത്തെ ദിവസം പ്രധാനപ്പെട്ട കഥാപാത്രമായത് നമ്മുടെ മൂങ്ങ മുത്തശ്ശി ആണ്. അതിന് കിരണും കൂട്ടുനിന്നപ്പോൾ നല്ല ഭങ്ങിയായിട്ടുണ്ട്. എന്താണെന്നല്ലേ.. ഇന്നത്തെ എപ്പിസോഡ് കിയാണി ഫാൻസിനു പ്രത്യേകം ഡെഡിക്കേറ്റ് ചെയ്യുന്നു. കല്യാണിയും കിരണും തമ്മിലുള്ള കുറെ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ട്. അത് എല്ലാം കണ്ട് കണ്ണ് പൊത്തുകയാണ് മൂങ്ങ മുത്തശ്ശി.
ഇതിൽ ഒരു തമാശ ഉണ്ട്. മൂങ്ങ മുത്തശ്ശി കണ്ണ് അടച്ചാണ് ഇപ്പോൾ ആ വീട്ടിനകത്ത് നടക്കുന്നത്. അത് എന്തിനാണെന്ന് ഊഹിക്കാമല്ലോ… കിരണും കല്യാണിയും തമ്മിലുള്ള സ്നേഹപ്രകടനങ്ങളും കെട്ടിപ്പിടിക്കലും ഒന്നും കാണാൻ വയ്യാഞ്ഞിട്ടാണ് നമ്മുടെ മൂങ്ങ മുത്തശ്ശി കണ്ണ് പൊത്തുന്നത്.
പക്ഷെ കണ്ണുതുറക്കുന്നത് കറെക്റ്റ് ആയിട്ട് അവരുടെ രംഗങ്ങൾ കാണുമ്പോൾ ആണ് എന്നുമാത്രം. കിരണും കല്യാണിയും തമ്മിൽ എവിടെ നിൽക്കുന്നോ അവിടെ പോയി ഒളിഞ്ഞു നോട്ടമാണ് മൂങ്ങ മുത്തശ്ശി. എന്നിട്ട് അയ്യോ എന്താ ഇത് ഇനി ഇത് കണ്ടുകൊണ്ട് നിന്നാൽ ഞാൻ വരെ ചീത്തയായിപ്പോകും എന്നാണ് പറയുന്നത്.
പിന്നെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മറ്റൊരു കോമെടി ഉണ്ട്. അത് കിരൺ കാണിക്കുന്ന തമാശകൾ ആണ്., അതുപോലെ കല്യാണിയും കിരണും ഇപ്പോൾ നല്ല ഭംഗിയുണ്ട്. പഴയതിലും നല്ല രീതിയിലാണ് രണ്ടാളുടെയും സ്നേഹപ്രകടനങ്ങൾ. ഇനി ഇവരുടെ ഈ സ്നേഹത്തിന് കണ്ണുപറ്റിയെന്ന പോലെ ഒരു ദുരന്തം ഇവർക്ക് പിന്നാലെ വരുകയാണ്. അതാണ് രാഹുലിന്റെ പ്ലാൻ.
കിരണിനെ കൊല്ലാൻ തന്നെയാണ് രാഹുൽ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ അതിനു മുന്നേ രൂപ എല്ലാ സത്യങ്ങളും അറിയും. ഒരുപക്ഷേ നാളെയാകും ആ ദിവസം. രൂപ എല്ലാം അറിയുന്നതോടെ കിരണിയെയും കല്യാണിയേയും പുറത്താക്കും,. എന്നാൽ അവിടെ സി എസ് എന്താകും ചെയ്യുക എന്ന് നമുക്ക് കാത്തിരുന്നു കാണാം .
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...