Connect with us

ഈശ്വറിനെ തറപറ്റിച്ച് ശ്രേയ; ശ്രേയയെ ഞെട്ടിച്ച ആ കാഴ്ച പൊളിച്ചു; നാളെ തുമ്പിയ്ക്ക് വേണ്ടിയുള്ള ദിവസം ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക്!

serial

ഈശ്വറിനെ തറപറ്റിച്ച് ശ്രേയ; ശ്രേയയെ ഞെട്ടിച്ച ആ കാഴ്ച പൊളിച്ചു; നാളെ തുമ്പിയ്ക്ക് വേണ്ടിയുള്ള ദിവസം ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക്!

ഈശ്വറിനെ തറപറ്റിച്ച് ശ്രേയ; ശ്രേയയെ ഞെട്ടിച്ച ആ കാഴ്ച പൊളിച്ചു; നാളെ തുമ്പിയ്ക്ക് വേണ്ടിയുള്ള ദിവസം ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക്!

അടിപൊളി ക്ലൈമാക്സ്. അപ്പോൾ ജനറൽ പ്രൊമോയിൽ കാണിച്ച എല്ലാം ഒറ്റ എപ്പിസോഡിൽ കഴിഞ്ഞല്ലോ.. ഇനിയുള്ള ദിവസം തൂവൽസ്പർശത്തിൽ എന്താകും സംഭവിക്കുക. ആവോ ഒരു പിടിയും ഇല്ല. അങ്ങനെ ഏതായാലും നമ്മൾ ചർച്ച ചെയ്തതിലും അടിപൊളി ആയിട്ട് തൂവൽസ്പർശം ക്ലൈമാക്സ് കഴിഞ്ഞു. ഇനി അടുത്ത സ്റ്റോറിയിലേക്ക് കടക്കുകയാണ്.

അപ്പോൾ ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് തോക്ക് തന്നെയായിരുന്നു. അത് നമുക്ക് തെറ്റിയില്ല, ആ തോക്കിനെ കുറിച്ച് ശ്രേയയ്ക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു. അതും നല്ല അടിപൊളിയായിട്ട് ആണ് ആ സീനൊക്കെ എക്സിക്കൂട്ടെ ചെയ്തത്. അതാണ് ഈ സീരിയലിന്റെ പ്രത്യേകത.

ടോണി തോക്ക് എടുത്തുകൊണ്ട് പോകുന്നത് വരെ ശ്രേയയും തുമ്പിയും അറിഞ്ഞുകൊണ്ടായിരുന്നു. എന്നിട്ട് ശ്രേയയുടെ ഒരു അഭിനയം അതൊന്ന് കാണേണ്ടത് തന്നയായിരുന്നു. ടോണിയ്ക്ക് നേരെ നിറയൊഴിക്കാൻ ശ്രേയ തുടങ്ങുമ്പോൾ ബുള്ളെറ്റില.. എന്നിട്ട് വീണ്ടും വീണ്ടും നിരാശയോടെ ട്രൈ ചെയുന്ന ശ്രേയ.

അതിനു ശേഷം ശ്രേയതോക്കിന്റെ കാര്യങ്ങൾ പറയുമ്പോഴാണ് സംഭവം നമ്മളും മനസിലാക്കിയത്. ഇനി അത് കഴിഞ്ഞിട്ട്, മറ്റൊരു അഭിനയം വിക്ടറിനെ കണ്ടതായിരുന്നു. വിക്ടർ കൂടെക്കൂടെ പറയുന്നുണ്ട് , എനിക്ക് മരണമില്ല.. ഹ ഹ ഹ എന്ന് . പക്ഷെ ദേ മരണമില്ലാത്തവനെ ശ്രേയ തൂക്കിയെടുത്തോണ്ട് പോകുകയാണ്.

അതുപോലെ തുമ്പിയെ അവർ ട്രാപ്പ് ചെയ്തു എന്ന് കരുതി നിന്നപ്പോൾ, ഇവിടെ മാളവിക നന്ദിനി അല്ല തുമ്പി എന്ന ലേഡി റോബിൻ ഹുഡ് എന്ന് അവരാരും ഓർത്തില്ല. ഞാനും ഓർത്തില്ല.. ശരിക്കും വിക്ടറിനെ അടിച്ചൊതുക്കാൻ തുമ്പിയുടെ കൈ ബലം മാത്രം മതി.. പിന്നെ അടുത്ത ഒരു കാര്യം കൂടി പറയാലോ.. ഈ ദിവസം ആയിരുന്നു.. ഞാൻ ഇന്റർവ്യൂ എടുക്കാൻ ചെയ്തത് . അവർ ഈ അഭിനയിക്കുന്നതൊക്കെ എന്തൊരു വെയിലത്ത് ആണ്..

പിന്നെ ഒരു കാര്യം കൂടിയുണ്ടായിരുന്നു.. നന്ദിനി സിസ്റ്റേഴ്സ് തമ്മിലുള്ള വഴക്കിടലും , തുമ്പി ശ്രേയയെ വെല്ലുവിളിച്ചിട്ട് പോയതും , ഏല്ലാം പ്ലാൻ ആയിരുന്നു. അത്രയ്ക്ക് വെൽ പ്ലാൻഡ് ആയിട്ടാണ് ഓരോ കളികളും നടന്നത്.

പിന്നെ നമ്മുടെ വിവേക് ഹരിത ഗ്രാമം പ്ലാനിനെ കുറിച്ച് പ്രേസേന്റ്റ് ചെയ്തത് . ഇപ്പോൾ അത് ശരിക്കും മാളുവിന്റെ ഐഡിയ ആണ് . പവിത്രയുടെ പ്രൊപ്പോസലും നല്ലതായിരുന്നു. എങ്കിലും അത് അവിനാശ് കുളമാക്കിയ സ്ഥിതിക്ക് മാളുവിന്റെ ഈ പ്ലാൻ തന്നെ ജയിക്കട്ടെ…

അവസാനമായി മാളുവിന്റെ ഇന്റർവ്യൂ വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന എന്റെ നല്ലവരായ സുഹൃത്തുക്കൾ ഒരു സാവകാശം തരുക. നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം.. ഇന്ന് രാവിലെ ഓഫീസിൽ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. സമയവും ഒപ്പ് വാങ്ങലും എന്തോന്നിത്.. വെള്ളരിക്കാ പട്ടണമോ ?

about thoovalsparsham

More in serial

Trending

Recent

To Top