
Movies
ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന “തല്ലുമാല” വീഡിയോ ഗാനം റിലീസായി!
ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന “തല്ലുമാല” വീഡിയോ ഗാനം റിലീസായി!

ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ആലപിച്ച “കണ്ണിൽ പെട്ടോളെ….”
എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’.
ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവർ ചേര്‍ന്ന് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്ഡ്മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര് ഒ- എ എസ് ദിനേശ്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...