
Malayalam Articles
മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!
മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!
Published on

മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ നിന്ന് നടൻ മോഹൻലാലിനെ ഒഴിവാക്കണമെന്ന നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ചെയ്തത് പകപോക്കലോ ?! പ്രസ്തുത സംവിധായകൻ ഒരു കഥയുമായി മോഹൻലാലിനെ സമീപിക്കുകയും എന്നാൽ മോഹൻലാൽ ഡേറ്റ് നൽകാത്തതിലുള്ള ദേഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നുമാണ് സിനിമാലോകത്തെ സംസാരം.
സംവിധായകൻ സമീപിച്ചപ്പോൾ കഥ കേൾക്കാൻ മോഹൻലാൽ തയ്യാറായി. എന്നാൽ കഥയിലെ ചില ഭാഗങ്ങളെ കുറിച്ച് മോഹൻലാൽ ചില സംശയങ്ങൾ ഉന്നയിച്ചപ്പോൾ സംവിധായകന് ഉത്തരമില്ലായിരുന്നു. അതിനാലാണ് മോഹൻലാൽ ആ സിനിമ ചെയ്യാൻ വിസമ്മതിച്ചത്.
“മോഹൻലാലിനെ മലയാളികൾക്ക് മാത്രാ അറിയാവൂ. ലോകത്തെ വലിയ സിനിമ പ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.” – ഇങ്ങനെയാണത്രെ ഒടുവിൽ ആ സംവിധായകൻ മോഹൻലാലിനോട് പറഞ്ഞത്.
സിനിമാസംഘടനാനേതാവുകൂടിയായ മറ്റൊരു സംവിധായകനാണു ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കഥ പറഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും മോഹൻലാൽ ആ സംഘടനാനേതാവിനെ അറിയിച്ചു. മോഹൻലാലിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഇക്കാര്യം സംഘടനയിൽ അറിയിക്കുകയും ചെയ്തു.
മോഹൻലാലിനെതിരെ ഇപ്പോൾ വാളെടുത്തിരിക്കുന്ന, ഓഫ്ബീറ്റ് സിനിമകൾ മാത്രം ചെയ്യാറുള്ള സംവിധായകൻ മുൻപ് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ ആരോപണങ്ങളുമായി എത്തുകയും ചെയ്തിരുന്നു
What is the real reason behind the director’s revenge
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...