Malayalam Articles
കിനാവള്ളിയിലൂടെ മലയാളസിനിമയുടെ ചില്ലയിലേക്ക് ചേക്കേറാൻ ഒരു യുവനടൻകൂടി; സുജിത്ത് രാജ് !!
കിനാവള്ളിയിലൂടെ മലയാളസിനിമയുടെ ചില്ലയിലേക്ക് ചേക്കേറാൻ ഒരു യുവനടൻകൂടി; സുജിത്ത് രാജ് !!
കിനാവള്ളിയിലൂടെ മലയാളസിനിമയുടെ ചില്ലയിലേക്ക് ചേക്കേറാൻ ഒരു യുവനടൻകൂടി; സുജിത്ത് രാജ് !!
കിനാവ് തളിർക്കുന്ന ചിലകളിലൊന്നിൽ ചേക്കേറിക്കൊണ്ട് മലയാളസിനിമയിലേക്ക് ഒരു യുവനടൻകൂടി. സുജിത് രാജ് കൊച്ചുകുഞ്ഞ്. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതും വിദേശത്താണ്. 16 വർഷത്തോളം ഭരതനാട്യം, കുച്ചുപ്പുടി എന്നിവ ശാസ്ത്രീയമായിതന്നെ അഭ്യസിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ശാസ്ത്രീയ സംഗീതവും പഠിച്ചു. പലതവണ ദുബായ് ഫെസ്റ്റിവലിൽ കലാപ്രതിഭയായിരുന്നു. ഒരു ഇന്ററർനാഷ്ണൽ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന സുജിത് സിനിമയോടുള്ള അഭിനിവേശംമൂലം ആ ജോലി ഉപേക്ഷിച്ചിട്ടാണ് സിനിമയിലേയ്ക്ക് വരുന്നത്.
കിനാവള്ളിയുടെ ക്യാമറാമാൻ വിവേക് മേനോൻ ആണ് സുജിത്തിനെ സംവിധായകൻ സുഗീതിനെ പരിചയപ്പെടുത്തിയത്. അതോടൊപ്പം സുജിത്തിന്റെ ഒരു ഡബ്‌സ്മാഷ് കണ്ട സംവിധായകൻ ഈ റോളിലേയ്ക്ക് സുജിത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. മംഗൾ സുവർണൻ എന്ന ഇന്റർനാഷ്ണൽ മ്യൂസീഷൻ ട്രാക്ക് ചെയ്‌തൊരു ഗാനം സുജിത് പാടിയിരുന്നു. ആ പാട്ട് ഇഷ്ടപ്പെട്ട സംവിധായകൻ സൂഗീത് അത് കിനാവള്ളിയുടെ ക്രെഡിറ്റ് സോംഗായി ഉപയോഗിച്ചതിലൂടെ സുജിത് പിന്നണി ഗായകൻ എന്ന നിലയ്ക്കും ഈ ചിത്രത്തിൽ അരങ്ങേറിയിരിയ്ക്കുന്നു.
ആറ് സുഹൃത്തുക്കളിൽ അവരെതമ്മിൽ ചേർത്തുകൊണ്ടുപോകുന്ന കുസൃതിയും തമാശകളും നിറഞ്ഞ സുഹൃദ്ബന്ധത്തിന് വളറെ വിലകൽപ്പിക്കുന്ന ഗോപൻ എന്ന ക്യാരക്ടറാണ് സുജിത് കിനാവള്ളിയിൽ അവതരിപ്പിക്കുന്നത്. ചിത്രം നാളെ തിയ്യേറ്ററുകളിലെത്തും.
Sujith raj – new actor to malayalam film industry