സാന്ത്വനം സീരിയലി മലയാളികളുടെ മനസ്സിൽ അപ്പുക്കിളി ആയി മാറിയ രക്ഷ രാജിന്റെ വിവാഹമാണ് ഇന്ന്. വിവാഹം ആണെന്ന് അറിയിച്ചു കൊണ്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം രക്ഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. രക്ഷയുടെ വിവാഹത്തിന് മുൻപുള്ള ഹൽദി ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഞ്ഞ നിറത്തിലെ ലെഹങ്കയാണ് ഹൽദി ആഘോഷത്തിന് രക്ഷ ധരിച്ചിരുന്നത്. മഞ്ഞയും ചുവപ്പും ഇടകലർന്ന നെക്ലേസും നെറ്റിച്ചുട്ടിയും ധരിച്ചുള്ള രക്ഷയുട മേക്കപ്പ് വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മേക്കപ്പ് ആർട്ടിസ്റ്റാണ് രക്ഷയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുകൈകളിലും കൈമുട്ട് വരെ മെഹന്ദിയും ചെയ്തിട്ടുണ്ട് രക്ഷ. എന്തായാലും വീഡിയോ പുറത്തെത്തിയതോടെ പ്രിയ താരത്തിന് ആശംസകളുമായി ആരാധകരുമെത്തി.
ഇന്നിപ്പോൾ സാന്ത്വനം കുടുംബത്തിലെ മൊത്തം അംഗങ്ങളുടെയും അനുഗ്രഹത്തോടെ രക്ഷ രാജ് കതിർപാണ്ഡപത്തിലേക്ക് കാലെടുത്തുവാക്കുന്ന കാഴ്ചയാണ് കാണുന്നത്. അതീവ സുന്ദരിയായി സാരിയിൽ രക്ഷ കതിർമണ്ഡപത്തിലേക്ക് കയറുമ്പോൾ സ്വീകരിക്കാൻ നിരവധി ആരാധകരും കാഴ്ചക്കാരായി വേദിയിൽ ഉണ്ടായിരുന്നു.
സ്പെഷ്യൽ വർക്ക് ചെയ്ത ബ്ലൗസായിരുന്നു രക്ഷയുടേത്. പിന്നിലെ ഡിസൈൻ ആരെയും അമ്പരപ്പിക്കുന്നതാണ്. പല്ലക്കിൽ പുതുപ്പെണ്ണിനെ കൊണ്ടുപോകുന്ന ഡിസൈൻ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതാണ്. എന്നാൽ ആ ബ്ലൗസിലെ ആ രഹസ്യം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.
തുടർച്ചയായി സീരിയൽ നടിമാരുടെ കല്യാണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സാരിയും ബ്ലൗസും വാർത്തകളിൽ പോലും ചർച്ചയാകുന്നത് പതിവ് കാഴ്ചയാണ്. വിലകൂടിയ സാരിയും ആഭരണങ്ങളും ഇട്ട് ആർഭാടമായി തന്നെയാണ് സീരിയൽ താരങ്ങൾ വിവാഹത്തിന് എത്തുന്നത്.
ഇപ്പോൾ രക്ഷയുടെ വിവാഹത്തിൽ അത്തരം ചടങ്ങുകളോ രഹസ്യങ്ങളോ ഉണ്ടോ എന്നാണ് ആരാധകർ നോക്കുന്നത്. കോഴിക്കോട് സ്വദേശിയായ അർക്കജാണ് രക്ഷയുടെ വരൻ. ബാംഗ്ലൂരിൽ ഐടി പ്രൊഫനാണ് അർക്കജ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രസകരമായ കമന്റുകളാണ് രക്ഷയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമടിയിൽ നിറയുന്നത്. ഞങ്ങളുടെ ഹരി ഏട്ടനെ തേച്ചോ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും നിങ്ങൾ സീരിയലിൽ അപർണ ആയി തുടരണം, അപ്പു കിളി സാന്ത്വനം വിട്ടു പോകല്ലേ എന്നൊക്കെയാണ് കമൻ്റുകൾ.
അഭിനയത്തിനു പുറമേ മോഡലിങ്ങിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ. നിരവധി ആരാധകരാണ് രക്ഷയുടെ റീൽസുകൾക്ക് ലൈക്കും കമന്റുമായെത്തുന്നത്. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും രക്ഷ പങ്കുവയ്ക്കാറുണ്ട്. സാന്ത്വനത്തിന് പുറമേ നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ നായികയായെത്തിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...