Connect with us

തുടക്കം മുതല്‍ ഒരു വ്യക്തിയോടുള്ള വൈരാഗ്യം, പേര്‍സണല്‍ ബൗണ്ടറി മാനിക്കാതെ മുഖത്തിനടുത്ത് വന്നു വഴക്കുണ്ടാക്കുക,സംസാരിക്കുമ്പോള്‍ പെട്ടെന്ന് ഡോമിനേറ്റ് ചെയ്തു ശബ്ദമുയര്‍ത്തുക ; നല്ല മനസ്സിനുടമയായ വൃത്തികെട്ടവള്‍ ! ജാസ്മിനെ കുറിച്ച സോഷ്യൽ മീഡിയ

Malayalam

തുടക്കം മുതല്‍ ഒരു വ്യക്തിയോടുള്ള വൈരാഗ്യം, പേര്‍സണല്‍ ബൗണ്ടറി മാനിക്കാതെ മുഖത്തിനടുത്ത് വന്നു വഴക്കുണ്ടാക്കുക,സംസാരിക്കുമ്പോള്‍ പെട്ടെന്ന് ഡോമിനേറ്റ് ചെയ്തു ശബ്ദമുയര്‍ത്തുക ; നല്ല മനസ്സിനുടമയായ വൃത്തികെട്ടവള്‍ ! ജാസ്മിനെ കുറിച്ച സോഷ്യൽ മീഡിയ

തുടക്കം മുതല്‍ ഒരു വ്യക്തിയോടുള്ള വൈരാഗ്യം, പേര്‍സണല്‍ ബൗണ്ടറി മാനിക്കാതെ മുഖത്തിനടുത്ത് വന്നു വഴക്കുണ്ടാക്കുക,സംസാരിക്കുമ്പോള്‍ പെട്ടെന്ന് ഡോമിനേറ്റ് ചെയ്തു ശബ്ദമുയര്‍ത്തുക ; നല്ല മനസ്സിനുടമയായ വൃത്തികെട്ടവള്‍ ! ജാസ്മിനെ കുറിച്ച സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായ നാല് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ സാധിച്ച താരമാണ് ജാസ്മിന്‍. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന, ജെനുവിനായി പെരുമാറുന്ന വ്യക്തിയായിട്ടാണ് ജാസ്മിനെ സഹതാരങ്ങളും ആരാധകരും വിലയിരുത്തുന്നത്.

എന്നാല്‍ ജാസ്്മിന്റെ വില നെഗറ്റീവ് വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ . ബി്ഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെയാണ് .നല്ല മനസ്സിനുടമയായ വൃത്തികെട്ടവള്‍. ജാസ്മിന്‍ സ്വയം വിശേഷിപ്പിച്ച വാക്കുകളാണിത്. സത്യം പറഞ്ഞാല്‍ ജാസ്മിന്റെ സ്വഭാവം എന്നത് വളരെ ടോക്‌സിക് ആയ ഒന്നായാണ് അനുഭവപ്പെട്ടത്.

പല ഉദാഹരണങ്ങളുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് പറയാം. ബിഗ് ബോസ്സ് വീട്ടില്‍ ജാസ്മിന്റെ അടുത്ത സുഹൃത്താണ് നിമിഷ. ആ നിമിഷ ക്യാപ്റ്റന്‍ ആയപ്പോള്‍ തനിക്ക് ഇഷ്ടമുള്ള പണി നല്‍കിയില്ല എന്ന് പറഞ്ഞു നിമിഷയോടു വഴക്കുണ്ടാക്കി. അതിനുശേഷം ജാസ്മിന്‍ കാണിച്ച അവഗണന കാരണം നിമിഷ കരയുന്ന അവസ്ഥ വരെയെത്തി. ഇത് വളരെ ടോക്‌സിക് ആയ സ്വഭാവമാണ്. തുടക്കം മുതല്‍ ഒരു വ്യക്തിയോടുള്ള വൈരാഗ്യം, പേര്‍സണല്‍ ബൗണ്ടറി മാനിക്കാതെ മുഖത്തിനടുത്ത് വന്നു വഴക്കുണ്ടാക്കുക.

സംസാരിക്കുമ്പോള്‍ പെട്ടെന്ന് ഡോമിനേറ്റ് ചെയ്തു ശബ്ദമുയര്‍ത്തുക.അങ്ങനെ പല ട്രൈറ്റ് കളുണ്ട്.സ്മിന്‍ ഒരു ബോഡി ബില്‍ഡര്‍ ആണ്. ശരീരികമായി മികച്ച നിലയില്‍ ആണെങ്കിലും മാനസികമായി ജാസ്മിന്റെ സ്വഭാവം ടോക്‌സിക് തന്നെയാണ്.പണ്ട് ആണുങ്ങള്‍ പിള്ളേരെയും ഭാര്യമാരെയും തള്ളുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണ് – മനസ്സില്‍ നന്മയുള്ളവനാണ്. സ്‌നേഹം കൊണ്ടാണ് തല്ലുന്നത് എന്നൊക്കെ. പെട്ടെന്ന് ദേഷ്യപ്പെടുന്നവരെ മനസ്സില്‍ കളങ്കമില്ല എന്നും മറ്റും. അതിനെയൊക്കെ എതിര്‍ക്കുന്ന ഒരു തലമുറയിലെ പിള്ളേര്‍ ജാസ്മിന് വേണ്ടി അതേ വാദങ്ങളാണ് ഉയര്‍ത്തുന്നത്. ആള് ജനുവിന്‍ ആണ്, നേരെ വാ നേരെ പോ ആണെന്നൊക്കെ.

ജാസ്മിന്റെ ഈ സ്വഭാവം കാരണം ഒരു ചെറിയ കാര്യത്തിന് കൂട്ടുകാരിയായ നിമിഷ വരെ കരയേണ്ടി വന്നു. അതാണ് ടോക്‌സിക് എന്ന് പറയുന്നത്.ഇങ്ങനെയുള്ളവര്‍ പൊതുവെ സഹായ മനസ്‌കരും, നേരെ വാ നേരെ പൊ ഒക്കെ ആയിരിക്കുമെങ്കിലും ഇവരുടെ ടോക്‌സിസിറ്റി കാരണം ചുറ്റുമുള്ളവര്‍ കഷ്ടപ്പെടുകയും ഒടുവില്‍ സഹികെട്ടു അവര്‍ പൊട്ടിത്തെറിക്കുകയുമാണ് പതിവ്.

ജാസ്മിന്‍ ഒരുപാടു കഷ്ടപ്പാടുകള്‍ നേരിട്ടുള്ള വ്യക്തിയാണെന്നറിയാം. പക്ഷെ, ടോക്‌സിക് എന്ന സ്വഭാവം ആണുങ്ങളിലും, പെണ്ണുങ്ങള്‍ക്കും ക്വീര്‍ വ്യക്തികള്‍ക്കും, ഫെമിനിസ്റ്റുകള്‍ക്കും എല്ലാവര്‍ക്കും ഉണ്ടാകാം എന്ന സത്യമാണ് ജാസ്മിനിലൂടെ തെളിയുന്നത്. രാഷ്ട്രീയമായ അറിവുകള്‍ ഉണ്ടെന്ന് കരുതി മാനസികമായി ഒരു വ്യക്തി നന്നായിട്ട് ഇരിക്കണമെന്നില്ല.

ജാസ്മിന്റെ ഈ സ്വഭാവമാണ് ഫ്‌ളക്‌സ്ബിള്‍ അല്ല എന്ന് അപര്‍ണ വിശേഷിപ്പിച്ചത് എന്ന് തോന്നുന്നു. മാനസികാരോഗ്യത്തെ വളരെ പ്രധാനമായി കാണുന്ന വിദേശ രാജ്യത്തെ പൗരയായ അപര്‍ണയ്ക്ക് ജാസ്മിന്റെ ഈ സ്വഭാവം പെട്ടെന്ന് മനസ്സിലായതില്‍ അത്ഭുതവുമില്ല.പക്ഷെ, നമ്മുടെ നാട്ടിലെ പുരോഗമനകാരികള്‍ക്ക് സെക്ഷുവല്‍ ഓറിയന്റേഷന്‍ മാത്രമാണ് പ്രധാനം.
ജാസ്മിന്‍ കടന്നു വന്ന വഴികള്‍ വളരെ കഠിനമായിരുന്നിരിക്കാം. പക്ഷേ ബിഗ്ഗ് ബോസ്സ് പോലൊരു ഗെയിമില്‍ അതു മാത്രം നോക്കി വോട്ട് നല്‍കാനാകില്ല.

about biggboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top