
Malayalam Breaking News
ഫഹദും കീര്‍ത്തിയും ഇനി മത്സരിക്കേണ്ടത് ബോളിവുഡ് താരങ്ങളോട്……
ഫഹദും കീര്‍ത്തിയും ഇനി മത്സരിക്കേണ്ടത് ബോളിവുഡ് താരങ്ങളോട്……
Published on

ഫഹദും കീര്‍ത്തിയും ഇനി മത്സരിക്കേണ്ടത് ബോളിവുഡ് താരങ്ങളോട്……
ബോളിവുഡ് താരങ്ങളോട് മത്സരിക്കാനൊരുങ്ങി ഫഹദ് ഫാസിലും കീര്‍ത്തി സുരേഷും. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിയ്ക്കുമുള്ള മത്സര പട്ടികയിലാണ് ഫഹദും കീര്‍ത്തിയും ഇടം പിടിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ഫഹദിനെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ദുല്‍ഖറിനൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിയിലെ മികച്ച പ്രകടനമാണ് കീര്‍ത്തി മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ബോളിവുഡ് താരങ്ങള്‍ക്കൊപ്പമാണ് ഫഹദും കീര്‍ത്തിയും മത്സരിക്കുന്നത്. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, വരുണ്‍ ധവാന് ഷാഹിദ് കപൂര്‍, മനോജ് ബാജ്പേയ്, ബംഗാളി താരം സൗമിത്ര ചാറ്റര്‍ജി തുടങ്ങിയവരാണ് മികച്ച നടനുള്ള പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വിദ്യാ ബാലന്, റാണി മുഖര്‍ജി, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സൈറ വസീം, തിലോത്തമ ഷോം, ഭനിത ദാസ് എന്നിവരാണ് മികച്ച നടിയ്ക്കുള്ള പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഫിലിം ഫെസ്റ്റുകളില്‍ ഏറ്റവും നിരൂപക ശ്രദ്ധ നേടിയ ചലച്ചിത്രോസ്തവമായ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ ഓഗസ്റ്റ് 10 മുതല്‍ 22 വരെയാണ് നടക്കുക.
Fahad Fazil Keerthi Suresh nominated in Melbourne film festival
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...