Actress
മകൾക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല. കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്; ജി സുരേഷ് കുമാർ
മകൾക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല. കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്; ജി സുരേഷ് കുമാർ
മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലത്തിനെതിരെയാണ് സുരേഷ് കുമാർ പ്രധാനമായും സംസാരിച്ചത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെന്ന് സുരേഷ് കുമാർ വിമർശിക്കുന്നു. ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ, സുരേഷ് കുമാറിന്റെ വാക്കുകൾക്ക് മകൾ കീർത്തി സുരേഷ് കോടികൾ അല്ലെ പ്രതിഫലം വാങ്ങുന്നതെന്ന കമന്റ് ആണ് പലരും ചോദിക്കുന്നത്. ഈ വേളയിൽ മുമ്പൊരിക്കൽ അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ജേതാവായ കീർത്തി മറ്റ് ഭാഷകളിൽ വാങ്ങുന്ന പ്രതിഫലത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ.
3 മൂന്ന് മുതൽ 4 കോടിയാണ് കീർത്തി ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. ഇതിനോടാണ് സുരേഷ് കുമാർ പ്രതികരിച്ചത്. മകൾക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല. കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതൽ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകൾക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീർത്തി മലയാളത്തിൽ വാങ്ങുന്നത്.
മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളിൽ ആള് കയറുന്നുണ്ട്. എന്നാൽ മലയാളത്തിൽ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകൾ വെറും രണ്ട് ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത് എന്നും സുരേഷ് കുമാർ പറയുന്നു.
ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രംഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. കീർത്തി സുരേഷ് മലയാളത്തിൽ അപൂർവങ്ങളിൽ അപൂർമായേ സിനിമ ചെയ്യാറുള്ളൂ. വൻ ബഡ്ജറ്റിൽ സിനിമകൾ വരുന്ന തമിഴിലും തെലുങ്കിലുമാണ് നടി സജീവം.
ഡെക്കാൻ ക്രോണിക്കലിന്റെ റിപ്പോർട്ട് പ്രകാരം കീർത്തി ആവശ്യപ്പെടുന്ന പ്രതിഫലം കൂടുതലാണെന്നും തുക കുറയ്ക്കണമെന്നും ടോളിവുഡിൽ നിന്ന് അഭിപ്രായം വന്നിരുന്നു. മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് കീർത്തി മറ്റു ഭാഷകളിൽ പ്രതിഫലം വാങ്ങുന്നത്, 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്, അതായത് ഇന്ത്യൻ രൂപ 30 കോടി ആയിരുന്നു.
സിനിമ മാത്രമല്ല കീർത്തിയുടെ വരുമാന സ്രോതസ്, വൻകിട കമ്പനികളുടെ ബ്രാൻഡ് കൂടിയാണ് കീർത്തി. റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്.
ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് റിപ്പോർട്ട്.
ഇതുകൂടാതെ ആഡംബര കാറുകളും കീർത്തിക്ക് സ്വന്തമായുണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കീർത്തിയ്ക്ക് സ്വന്തമായുണ്ട്.
