Connect with us

കമൽ ഹാസനോട് പോരാടാൻ നയൻ താരയില്ല ; വിശ്വരൂപം 2 മത്സരിക്കുന്നത് കായംകുളം കൊച്ചുണ്ണിയോട് ..

Malayalam Breaking News

കമൽ ഹാസനോട് പോരാടാൻ നയൻ താരയില്ല ; വിശ്വരൂപം 2 മത്സരിക്കുന്നത് കായംകുളം കൊച്ചുണ്ണിയോട് ..

കമൽ ഹാസനോട് പോരാടാൻ നയൻ താരയില്ല ; വിശ്വരൂപം 2 മത്സരിക്കുന്നത് കായംകുളം കൊച്ചുണ്ണിയോട് ..

കമൽ ഹാസനോട് പോരാടാൻ നയൻ താരയില്ല ; വിശ്വരൂപം 2 മത്സരിക്കുന്നത് കായംകുളം കൊച്ചുണ്ണിയോട് ..

കമൽ ഹാസനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിനെയും ഭാവിയെയുമൊക്കെ നിർണയിക്കുന്ന ചിത്രമാണ് വിശ്വരൂപം 2 . 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന വിശ്വരൂപത്തിനു പിന്നിൽ ഒട്ടേറെ കഥകളുണ്ട്. 2013 ൽ ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ തന്നെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങും നടന്നിരുന്നു. ആ വര്ഷം തന്നെ ഇറങ്ങാനിരുന്ന വിശ്വരൂപം 2 അന്ന് നേരിട്ട പ്രധാന വെല്ലുവിളി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചിത്രം ബാൻ ചെയ്തതതാണ് .

അഞ്ചു വര്ഷം മുൻപത്തെ സാഹചര്യമല്ല ഇന്ന്. ജയലളിത മരിച്ചു.കമൽ ഹസൻ സ്വന്തം പാർട്ടി പ്രഖ്യാപിച്ചു തുടങ്ങി രാഷ്ട്രീയ സാഹചര്യം പാടെ മാറി. കമൽ ഹാസൻ ഏറെ പ്രതിസന്ധികൾ നേരിട്ടാണ് വിശ്വരൂപം പൂ ർത്തിയാക്കിയത്. പാതി വഴിക്ക് നിർമാതാവ് കാലുമറിയതോടെ സ്വന്തം തോളിൽ ചിത്രത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറെറടുത്ത് കമൽ ചിത്രത്തിന് U / A സർട്ടിഫിക്കറ്റ് നേടി.

വിശ്വരൂപം 2 ആദ്യ കഥയുടെ തുടർച്ച മാത്രമല്ല. സ്പൈ ത്രില്ലെർ ചിത്രമായ വിശ്വരൂപത്തിൽ കമൽ ഹസൻ എങ്ങനെ വിസാം അഹ്മദ് കാശ്മീരി ആയി എന്ന കഥയാണ് പറയുന്നത് . അതിനു ശേഷം ആദ്യ ചിത്രത്തിന്റെ തുടർച്ചയും പങ്കു വെക്കുന്നു.

റിലീസ് തീയതി അടുത്തപ്പോൾ വിശ്വരൂപം ഒരു ചിത്രങ്ങളോടും മത്സരിക്കാതെ സോളോ റിലീസിനാണ് ഒരുങ്ങുന്നത്. നയൻതാരയുടെ കൊളമാവ്‌ കോകില 24 ലേക്ക് മാറ്റിയതോടെ വിശ്വരൂപം 2 ഒറ്റയ്ക്കാനെത്തുന്നത്. ഓഗസ്റ് 15nനു റിലീസ് ചെയ്യുന്ന അക്ഷയ് കുമാറിന്റെ ഗോൾഡും ഓഗസ്റ് 18 നു റിലീസ് ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയും മാത്രമാണ് അടുത്ത് റിലീസ് ചെയ്യാനുള്ളത്.

12-vishwaroopam-245-600-27-1469622423

2015 ൽ റിലീസ് ചെയ്ത തൂങ്കാവനം പരാജയമായതിനാൽ വിശ്വരൂപം 2 വിലാണ് ആരാധകർ കണ്ണുനട്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇന്ത്യൻ 2 വിലക്ക് കമൽ ചേരുമെന്നാണ് വാർത്തകൾ. എന്നാൽ കമൽ ഹാസനെ സംബന്ധിച്ച് വിശ്വരൂപം 2 അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെയും സിനിമ ജീവിതത്തിന്റെയും നിർണായക വഴിത്തിരിവാണ്.

vishwaroopam 2 release details and kamal hasans political and film career

More in Malayalam Breaking News

Trending

Recent

To Top