Connect with us

അസഭ്യവർഷവും ഭീഷണിയും – ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

Malayalam Breaking News

അസഭ്യവർഷവും ഭീഷണിയും – ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

അസഭ്യവർഷവും ഭീഷണിയും – ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

അസഭ്യവർഷവും ഭീഷണിയും – ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

സംസ്ഥാന പുരസ്‌കാര വേദിയിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന വധവുമായി വിവാദം സൃഷ്‌ടിച്ച സംവിധായകൻ ഡോ. ബിജു തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ബിജുകുമാർ ദാമോദരൻ എന്ന പേർസണൽ പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;

“എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.’’

അതുകൊണ്ട് ആ പേജ് ഡിലീറ്റ് ചെയ്യുകയാണ്. താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗ്ഗം.

ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്. സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ…

ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്. ഇവിടെ വല്ലപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.”

doctor biju delete facebook page

More in Malayalam Breaking News

Trending

Recent

To Top