
Malayalam
എന്ത് സര്‍ജറിയാണ് ചെയ്തത് ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി ശിൽപ ബാല! വീഡിയോ വൈറൽ!
എന്ത് സര്‍ജറിയാണ് ചെയ്തത് ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി ശിൽപ ബാല! വീഡിയോ വൈറൽ!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികയുമൊക്കെയാണ് ശിൽപ ബാല. തന്റെ യൂട്യൂബ് ചാനലിലൂടെ വിഷശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട് . താരം പങ്കുവെക്കുന്ന് വിശേഷങ്ങൾ എല്ലാം തന്നെ പെട്ടന്ന് വൈറലാകാറുണ്ട് .ഇപ്പോഴിതാ മുഖക്കുരുവുള്പ്പടെ കുറേ സ്കിന്‍ പ്രശ്നങ്ങള്‍ നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശില്പ ബാല. വീഡിയോയിലൂടെയായാണ് താരം ഇതേക്കുറിച്ച് വിശദീകരിച്ചത്. എന്ത് സര്‍ജറിയാണ് ചെയ്തത് എന്ന് എന്നോട് ഒരുപാടുപേര് ചോദിച്ചിരുന്നു. പേഴസണലായും കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. അതോടെയാണ് ഞാന്‍ ഇത് വീഡിയോ ആയി ചെയ്യാമെന്ന് തീരുമാനിച്ചത്.
എന്റെ സ്കിന്നിന് അനുയോജ്യമാണെന്ന് ഉപയോഗിച്ച് പരീക്ഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമായേ ഞാന്‍ സ്കിന്‍ പ്രൊഡക്ടുകള്‍ എന്റെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയുള്ളൂവെന്നും ശില്പ പറഞ്ഞിരുന്നു. നേരത്തെ മുഖക്കുരു പ്രശ്നങ്ങള്‍ നന്നായിട്ടുണ്ടായിരുന്നു. ആ സമയത്ത് കുറേ ഷോ ചെയ്യുന്നുണ്ടായിരുന്നു. ക്യാമറയില്‍ കാണുമ്പോള്‍ അത് മറയ്ക്കാനായി മേക്കപ്പ് ചെയ്യുമായിരുന്നു.
മെന്റലിയും ഫിസിക്കലിയും ഈ പ്രശ്നം വല്ലാതെ ബാധിച്ചിരുന്നു. അതോടെയാണ് ഡോക്ടറിനെ കണ്ട് ചികിത്സ തേടിയത്. പിന്നീടും അത് തുടരുന്നുണ്ടായിരുന്നു. വേറെയും പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് സര്‍ജിക്കലി അത് റിമൂവ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് സര്‍ജറി ചെയ്തതെന്നുമായിരുന്നു ശില്പ ബാല പറഞ്ഞത്.
സ്കിന്‍ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൃത്യമായി ഡോക്ടറെ കാണണം. ഇത് ശില്പയ്ക്ക് വന്ന പ്രശ്നമാണോയെന്ന് സ്വയം തീരുമാനിക്കരുത്. നേരത്തെ എന്റെ ഫോട്ടോ എടുക്കുന്നവരോട് അത് എവിടെയും അപ് ലോഡ് ചെയ്യരുതെന്ന് പറഞ്ഞിരുന്നയാളാണ് ഞാന്‍. ഒരുപാട് മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ ധൈര്യമില്ലായിരുന്നു. സര്‍ജറിക്ക് ശേഷമാണ് എന്റെ കോണ്‍ഫിഡന്‍സ് കൂടിയതെന്നും ശില്പ വ്യക്തമാക്കിയിരുന്നു. ഉപയോഗപ്രദമായ വീഡിയോയാണ് ഇതെന്നായിരുന്നു പ്രേക്ഷകരുടെ കമന്റുകള്‍.
about shilpa bala
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...