അടിമകളെ ഫ്യൂഡലിസത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ച് അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നത് തുടരുന്ന മുതലാളിയാണ് റോക്കി ഭായ്; ലോകത്തെ തന്നെ ആഗ്രഹിക്കുന്ന, നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ഒരാളാണ് നായകന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഇപ്പോഴിതാ കെജിഫ് സീരിസുകളെ കുറിച്ച് പറഞ്ഞ് ദി ഹിന്ദു ദിനപത്രം ഇന്റനാഷണല്‍ അഫയേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടിമകളായവരെ മോചിപ്പിച്ച ശേഷം റോക്കി ഭായ് ചൂഷണം ചെയ്യുന്നുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.
സ്റ്റാന്‍ലി ജോണിയുടെ കുറിപ്പ്:
കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നും അടിമകളെ ഫ്യൂഡലിസത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ച് അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നത് തുടരുന്ന മുതലാളിയാണ് റോക്കി ഭായ്. ഒന്നാം അധ്യായം ഫ്യൂഡലിസത്തെക്കുറിച്ചാണെങ്കില്, രണ്ടാം അധ്യായം മുതലാളിത്തമാണ്. റോക്കി അടിമകളെ തൊഴിലാളികളാക്കി മാറ്റുകയും അവര്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ നല്‍കുകയും സ്വര്‍ണ്ണ ഉത്പാദനം വ്യവസായവല്‍ക്കരിക്കുകയും ചെയ്യുന്നു.
മുന്‍ അടിമകളില്‍ നിന്ന് അദ്ദേഹം ഒരു സൈന്യത്തെ ഉയര്‍ത്തുകയും തന്റെ ഖനനത്തെ ഒന്നും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സ്ഥിരമായ ഉല്‍പ്പാദനം, സ്ഥിരമായ അത്യാഗ്രഹം, സ്ഥിരമായ യുദ്ധം എന്നിവയുണ്ട്. ഒന്നാം ഭാഗം ഈയടുത്ത്, രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ ശേഷം മാത്രമാണ് ഞാന്‍ കണ്ടു തീര്‍ത്തത്. പുതിയൊരു മിത്ത് നിര്‍മ്മിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്, അതില്‍ പ്രശാന്ത് നീല്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തെ തന്നെ ആഗ്രഹിക്കുന്ന, നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ഒരാളാണ് നായകന്. എന്നാല്‍, അയാളത് നേടിയെടുക്കുക തന്നെ ചെയ്യുന്നു. ഹീറോയിസത്തെ കാഴ്ചക്കാരനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ വൈകാരികയുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ചടുലത സിനിമയ്ക്കുണ്ട്.
രണ്ടാം ഭാഗം എനിക്ക് ഇഷ്ടമായി. റോക്കി ഭായിയുടെ വ്യക്തിത്വത്തിന് മുകളില്‍ പോകുന്ന ചില സീനുകള്‍ ഉണ്ട്. പാര്‍ലിമെന്റിലെ സീന്‍ അത്തരത്തില്‍ ഒന്നാണ്. അതിഭയങ്കരമായ ചില സീനുകളും സിനിമയിലുണ്ട്. പൊലീസ് സ്റ്റേഷനിലെ വെടിവെപ്പ് സീനാണത്. പ്രകാശ് രാജിനെ സ്ക്രീനില്‍ കാണാന്‍ കഴിയുന്നത് സന്തോഷകരമാണ്. ആന്‍ഡ്രൂസിന്റെ ഹയര്‍സ്റ്റൈല്‍ എടുത്തുപറയണം.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...