ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല; ആരാധകരില്‍ നിന്ന് തന്നെ ലഭിച്ച നെഗറ്റീവ് പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍
ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല; ആരാധകരില്‍ നിന്ന് തന്നെ ലഭിച്ച നെഗറ്റീവ് പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍
ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല; ആരാധകരില്‍ നിന്ന് തന്നെ ലഭിച്ച നെഗറ്റീവ് പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. താരം പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആരാധകരില്‍ നിന്ന് തന്നെ ലഭിച്ച നെഗറ്റീവ് പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ട് ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
‘ഞാന്‍ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വ്വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു.
എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു’എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ അഭിനയിച്ച വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. നടന്റെ ഒരു പഴയകാല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. പുകയിലയ്ക്കെതിരെ നടന് സംസാരിക്കുന്നതാണ് വീഡിയോ. ‘ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ഇത്തരം പ്രൊഡക്ടുകള്‍ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകര്‍ അത് അനുകരിക്കാന്‍ സാധ്യതയുണ്ട്’ എന്നാണ് അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...