സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സത്യം സിനിമാസിന്റെ ബാനറില്‍, എ. ജി. പ്രേമചന്ദ്രന് നിര്‍മ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്കുന്നു.
ലിയോണ ലിഷോയ്,മണിയന്‍പിള്ള രാജു,ജോയ് മാത്യു, വിജയരാഘവന്,ബിന്ദു പണിക്കര്‍,ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹന്‍,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദര്‍ പാണ്ഡ്യന് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. തിരക്കഥ-ഫാദര്‍ ഡാനി കപ്പൂച്ചിന്‍, ഛായാഗ്രഹണം-രജീഷ് രാമന്, ചിത്രസംയോജനം- ജോണ്‍കുട്ടി, പ്രോജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിനുമുരളി, ആര്‍ട്ട്: നാഥന് മണ്ണൂര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്.
സംഘട്ടനം- ആല്വിന് അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍,മേക്കപ്പ്-സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍- വിഘ്നേഷ്, കിഷന് & രജീഷ്, സൗണ്ട് മിക്സ്- വിപിന്‍ നായര്‍, കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്. മെയ് 20ന് ‘വരയന്‍’ കേരളമെമ്പാടുമുള്ള തിയെറ്ററുകളില്‍ സത്യം സിനിമാസ് റിലീസ് ചെയ്യും. പി ആര് ഒ-എ എസ് ദിനേശ്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...