
News
കസേര കൊണ്ട് തലയ്ക്കടിച്ചു; ഹോളിവുഡ് നടന് എസ്ര മില്ലര്‍ വീണ്ടും അറസ്റ്റില്‍, ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണ
കസേര കൊണ്ട് തലയ്ക്കടിച്ചു; ഹോളിവുഡ് നടന് എസ്ര മില്ലര്‍ വീണ്ടും അറസ്റ്റില്‍, ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണ

ഡിസിയുടെ ‘ജസ്റ്റിസ് ലീഗ്’ സീരീസിലെ ഫ്ലാഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് എസ്ര മില്ലര്‍ അറസ്റ്റില്‍. യുവതിയെ മര്‍ദിച്ചതിന് പിന്നാലെയാണ് ഹവായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിഗ് ഐലന്‍ഡില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ നിന്നും എസ്ര മില്ലറിനോട് പുറത്തുപോകാനായി യുവതി ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ മില്ലര്‍ യുവതിയെ കസേര കൊണ്ട് നെറ്റിയില്‍ അടിക്കുകയായിരുന്നു എന്ന് ഹവായ് പൊലീസ് ഡിപ്പാര്‍ട്മെന്റ് പറഞ്ഞു. യുവതിയുടെ നെറ്റിയില്‍ അര ഇഞ്ച് വലിപ്പത്തില്‍ മുറിവുണ്ടെന്നും യുവതി ചികിത്സയ്ക്ക് വിധേയയായില്ലെന്നും പൊലീസ് അറിയിച്ചു.
ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എസ്ര മില്ലര്‍ അറസ്റ്റിലാകുന്നത്. മാര്‍ച്ച് 28ന് ഒരു കരോക്കേ ബാറില്‍ നിന്നും താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹവായിയിലെ സില്‍വ സ്ട്രീറ്റിലെ കരോക്കെ ബാറില്‍ പാര്‍ട്ടിയ്ക്കിടയില്‍ ബാറിലെ സ്റ്റാഫിനോട് മില്ലര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ താരം 500 ഡോളര്‍ പിഴയടയ്ക്കേണ്ടി വന്നിരുന്നു. അതേസമയം നടന്റെ പുതിയ ചിത്രം ‘ദി ഫ്ലാഷ്’ 2023 ജൂണില്‍ റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...