Connect with us

മണിക്കൂറിന് ലക്ഷങ്ങൾ, വാരിയെറിഞ്ഞു, തോറ്റ് പിന്മാറില്ല! വിധിയ്ക്ക് പിന്നാലെ അയാളുടെ അടുത്തേക്ക് ഇരച്ചെത്തി.. ദിലീപിന്റെ മാരക നീക്കം

News

മണിക്കൂറിന് ലക്ഷങ്ങൾ, വാരിയെറിഞ്ഞു, തോറ്റ് പിന്മാറില്ല! വിധിയ്ക്ക് പിന്നാലെ അയാളുടെ അടുത്തേക്ക് ഇരച്ചെത്തി.. ദിലീപിന്റെ മാരക നീക്കം

മണിക്കൂറിന് ലക്ഷങ്ങൾ, വാരിയെറിഞ്ഞു, തോറ്റ് പിന്മാറില്ല! വിധിയ്ക്ക് പിന്നാലെ അയാളുടെ അടുത്തേക്ക് ഇരച്ചെത്തി.. ദിലീപിന്റെ മാരക നീക്കം

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന് തിരിച്ചടി നൽകികൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം.

അതിനിടെ ദിലീപ് മറ്റൊരു നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന നിയമോപദേശം തേടാൻ ദിലീപ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടിയത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും.

ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിർണായകമാ ഫോൺ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുൻകൂർ ജാമ്യം പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാൽ അതിന് ശേഷം പ്രോസിക്യൂഷൻ ഉണർന്ന് പ്രവർത്തിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ സായ് ശങ്കർ മൊഴിയായി നൽകിയതോടെ ദിലീപിനെതിരായ കേസ് കൂടുതൽ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ വിചാരണ നടപടികൾ അടുത്ത കാലത്തൊന്നും പൂർത്തിയാകാൻ സാദ്ധ്യതയില്ല. താൻ ഒഴികെയുള്ള പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന തനിക്ക് ജാമ്യം നൽകണമെന്നാണ് ഹർജിയിൽ പറയുന്നത്.

More in News

Trending

Recent

To Top