Connect with us

ദിലീപിന്റെ ഫോൺ ചാറ്റ് വീണ്ടെടുത്തു, ചാറ്റിൽ ഫോറൻസിക് വിദഗ്‌ദ്ധയും മലയാളത്തിലെ പ്രമുഖനടിയും: നടുക്കുന്ന വിവരങ്ങൾ പുറത്ത്! ദിലീപ് അടിമുടി വീഴുന്നു

News

ദിലീപിന്റെ ഫോൺ ചാറ്റ് വീണ്ടെടുത്തു, ചാറ്റിൽ ഫോറൻസിക് വിദഗ്‌ദ്ധയും മലയാളത്തിലെ പ്രമുഖനടിയും: നടുക്കുന്ന വിവരങ്ങൾ പുറത്ത്! ദിലീപ് അടിമുടി വീഴുന്നു

ദിലീപിന്റെ ഫോൺ ചാറ്റ് വീണ്ടെടുത്തു, ചാറ്റിൽ ഫോറൻസിക് വിദഗ്‌ദ്ധയും മലയാളത്തിലെ പ്രമുഖനടിയും: നടുക്കുന്ന വിവരങ്ങൾ പുറത്ത്! ദിലീപ് അടിമുടി വീഴുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദനായ സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂറോളം സായ് യു അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് കൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം.

ദിലീപിന്റെ ഐ ഫോണിൽ നിന്ന് വീണ്ടെടുത്ത് നൽകിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്സ്ആപ്പ് ചാറ്റുകൾ. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ഇതിലൊന്ന് സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധയുമായി നടത്തിയതാണ്.

ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹ്യപ്രവർത്തകനായ തൃശൂർ സ്വദേശി, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലിൽ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ സായ് നീക്കിയത്.ഫോണിലെ വിവരങ്ങൾ നീക്കിയ വിധം, ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്, എന്തിനാണ് നീക്കിയത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ്, ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ സായിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ ഫോണിൽ നിന്ന് ചാറ്റുകൾ നീക്കം ചെയ്യാൻ സായ് ശങ്കർ ഉപയോഗിച്ച ഐമാക്ക് കമ്പ്യൂട്ടറിന്റെ ശാസ്ത്രീയ പരിശോധനാഫലം ഈയാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. മാർച്ച് 19നാണ് സായിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് ഇത് കസ്റ്റഡിയിലെടുത്തത്. സായിയുടെ ഭാര്യ എസ്സയുടെ പേരിലുള്ളതാണ് ഐമാക്ക്.

ഫോണിലെ വിവരങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി സായ് തന്നെ എത്തിയിരുന്നു

‘എന്താണ് ഡിലിറ്റ് ചെയ്തത്, എങ്ങനെയാണ് ഡിലീറ്റ് ചെയ്തത്, എന്തൊക്കെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്. ഡിലീറ്റ് ചെയ്യപ്പെട്ട എട്ടോളം ചാറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 8 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ആണ് വീണ്ടെടുത്തത്. പല പല ചാറ്റുകളായിട്ടായിരുന്നു മെസേജുകൾ ഉണ്ടായിരുന്നത്. അവയിൽ ഫോറൻസിക് ഉദ്യോഗസ്ഥയുടെ ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്’.

‘ഫോറൻസിക് ഉദ്യോഗസ്ഥയുമായി വ്യക്തിപരമായ ചാറ്റുകളാണ് വീണ്ടെടുത്തത്. ഒരു സംഭാഷണം നിർത്തിയിടത്തുനിന്ന് തുടങ്ങിയ തരത്തിലാണ് ചാറ്റുകൾ വീണ്ടെടുത്തത്. നേരത്തേ കേസിൽ ചർച്ചയായ മായാ സിഎഫ്എൽ എന്ന നമ്പറാണ് ഇതെന്നും സായ് ശങ്കർ പറഞ്ഞു. അധികം സംഭാഷണങ്ങൾ ചാറ്റിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വിഷ്വൽസ് ആണ് ഉണ്ടായിരുന്നത്’.

‘രണ്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നീക്കം ചെയ്ത 12 ചാറ്റുകളിൽ 4 എണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. അവ വരും ദിവസങ്ങളിൽ വീണ്ടെടുക്കാനുള്ള ശ്രമം ഉണ്ടാകും. ഇക്കാര്യം പോലീസ് തന്നോട് വ്യക്തമാക്കിയിരുന്നു. ജംഗ് ഫയലുകൾ റിമൂവ് ചെയ്തതിന് ശേഷമാണ് ചാറ്റുകൾ വീണ്ടെടുത്തത്. പോലീസിന് ഈ വിവരങ്ങൾ റിക്കവർ ചെയ്ത് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ചെയ്ത ആളിനെ കൊണ്ട് തന്നെ വീണ്ടെടുപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്’.

‘വളരെ വേഗത്തിൽ വീണ്ടെടുക്കാൻ വേണ്ടിയാണ് തന്നോട് തന്നെ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഈ കേസിൽ തന്റെ സഹകരണം വേണമെന്ന് നേരത്തേ പോലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിന്റെ മാത്രം ഫോണിൽ നിന്നാണ് 8 ചാറ്റുകളും വീണ്ടെടുത്തിട്ടുള്ളത്. അതിനുള്ളിൽ വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടോയെന്ന് വളരെ സൂഷ്മമായി തന്നെ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അവ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാനും പോലീസ് ബോധപൂർവ്വം തന്നെ ഇടപെടുന്നുണ്ട്’.

ഡോ ഹൈദരിയിലെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സുരാജിന്റെ സംഭാഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ ഫോണിൽ നിന്നുമാണ് അന്വേഷണ സംഘം വീണ്ടെടുത്തതെന്നും സായ് ശങ്കർ പറഞ്ഞു

Continue Reading
You may also like...

More in News

Trending

Recent

To Top