സംഭവബഹുലമായി ബിഗ് ബോസ് മലയാളം സീസണ് 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ നിരവധി നാടകീയ സംഭവങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്. ഇപ്പോഴിത മത്സരാര്‍ത്ഥികളെ കൂടാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരാള്‍ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി മണികണ്ഠന് ആണ് ഷോയില്‍ എത്തിയിരിക്കുന്നത്. മത്സരത്തെ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. അതിന്റെ സൂചനയും ആദ്യത്തെ എപ്പിസോഡില്‍ തന്നെ നല്‍കിയിട്ടുണ്ട്. മത്സരാർത്ഥികള്‍ക്കും ഇത് ഏകദേശം വ്യക്തമായിട്ടുണ്ട്.
ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്. അടുക്കളയില്‍ ഭക്ഷണത്തിന്റെ പേരില്‍ തുടങ്ങിയ പ്രശ്നം വീട്ടില്‍ വലിയ വഴക്ക് സൃഷ്ടിച്ചിരുന്നു. അത് പലരീതിയിലായി മറ്റുള്ള മത്സരാര്‍ത്ഥികളേയും ബാധിക്കുകയും ചെയ്തു. ഇപ്പോഴിത ഇതിന്റെ കാരണം അന്വേഷിക്കുകയാണ് മോഹന്‍ലാല്‍. അവസാനം പ്രശ്നത്തിന്റെ മൂലകാരണം ഡെയ്സിയാണെന്ന് കണ്ടെത്തുകയായിരുന്നു.
എരിതീയില്‍ എണ്ണ ഒഴിക്കുന്ന സ്വഭാവം ഉണ്ടോ എന്നായിരുന്നു ഡെയ്സിയോട് മോഹന്‍ലാലിന്റെ ചോദ്യം. റോബിന്- ജാസ്മിന് പ്രശ്നത്തെ കുറിച്ചായിരുന്ന ലാലേട്ടന് ചോദിച്ചത്. തനിക്ക് പണി തന്നാല്‍ തിരിച്ചും പണി തരാന്‍ അറിയാം എന്ന് കാണിക്കാന്‍ വേണ്ടിയാണു റോബിന് പണികൊടുത്തത് എന്നായിരുന്നു ഡെയ്സിയുടെ മറുപടി. ഒരാഴ്ചയൊന്നും താമസിപ്പിക്കാതെ അപ്പോള്‍ തന്നെ പണി കൊടുക്കൂ എന്ന് മോഹന്‍ലാല്‍ ഹാസ്യരൂപേണെ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’നന്നായിട്ട് അടിയുണ്ടാകുന്ന ആളാണ് ഡെയ്സി. അടി ഉണ്ടാക്കിപ്പിക്കുന്നതും ഞങ്ങള്‍ കാണുന്നുണ്ട്. ഇതൊക്കെ ശീലമാക്കിക്കോളു. ഒരാഴ്ചയൊന്നും കളയണ്ട. അപ്പോള്‍ തന്നെ പറഞ്ഞോളൂ. ഇതിപ്പോള്‍ ഒരാഴ്ച വെറുതെ കളഞ്ഞില്ലേ എന്നും ലാലേട്ടന് ചോദിക്കുന്നു.അങ്ങനെ ആവുമ്പോള്‍ അല്ലെ പലര്‍ക്കും അടിക്കാനും ഇടിക്കാനും ഷര്‍ട്ടില്‍ കേറി പിടിക്കാനും ഒക്കെ കഴിയൂ” മോഹന്‍ലാല്‍ പറഞ്ഞു.
റോബിനും ഡെയ്സിയും ഒരാഴ്ച മുന്‍പ് ജയിലില്‍ കിടന്നപ്പോള്‍ ആയിരുന്നു ജാസ്മിനെ കുറിച്ച് സംസാരിച്ചത്. അത് ഒരു പ്രശ്നം ഉണ്ടായപ്പോള്‍ മാത്രം പറഞ്ഞ് മറ്റൊരു പ്രശ്നത്തിലേക്ക് നയിച്ചതിനാണ് മോഹന്‍ലാല്‍ ഡെയ്സിയെ ചോദ്യം ചെയ്തത്.
അതുപോലെ തന്നെ ധന്യ ബ്ലെസ്ലി വിഷയത്തിന് പിന്നിലും ഡെയ്സിയുടെ രഹസ്യ ഇടപെടലുണ്ട്. വെള്ളം ഒഴിക്കാനുള്ള ഐഡിയ നവീന്‍ നല്‍കിയത് ഡെയ്സിയാണ്. നവീന്‍ പറഞ്ഞത് അനുസരിച്ചായിരുന്നു ബ്ലെസ്ലി വെള്ളം അങ്ങനെ ഒഴിച്ചത്. ഇതും മോഹന്‍ലാലില്‍ സംസാരത്തിനിടെ കണ്ടെത്തി. ധന്യയുടെ ശരീരത്ത് വെള്ളമൊഴിച്ചതില് ബ്ലെസ്ലിയെ വിമര്‍ശിച്ചവരില്‍ മുന്നില്‍ തന്നെ ഡെയ്സിയും ഉണ്ടായിരുന്നു. ഇതോടെ ഡെയ്സിയുടെ ഡബിള്‍ സ്റ്റാന്‍ഡ് വെളിവാവുകയാണ്. ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ടിരിക്കുകയായിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...