Connect with us

ഗിന്നസിന് ശേഷം എനിക്ക് ഒരുപാട് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചുവെന്നാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പിരിവിന് വരുമ്പോള്‍ അവരുടെ പ്രതീക്ഷക്കൊത്ത് പണം കൊടുത്തില്ലെങ്കില്‍ അവരുടെ മുഖം മാറുന്ന സ്ഥിതിയാണ്; തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന്‍ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഗിന്നസ് റെക്കോര്‍ഡ് നേടിയ ശേഷം ചിലര്‍ക്ക് തന്നെ കുറിച്ചുള്ള ചിന്താഗതികള്‍ പോലും മാറിപ്പോയി എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ‘ചെറിയൊരു രസീത് കുറ്റിയും കൊണ്ട് ആര് വീട്ടിലേയ്ക്ക് വന്നാലും നമ്മള്‍ ചെറിയ തുക നല്‍കിയാല്‍പ്പോലും അവരുടെ മുഖത്തെ സന്തോഷം നമുക്ക് കാണാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഗിന്നസ് റെക്കോര്‍ഡ് കിട്ടിയതോടെ അത്തരം ചിരികള്‍ അവരില്‍ നിന്നും മാഞ്ഞു. ഗിന്നസിന് ശേഷം എനിക്ക് ഒരുപാട് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചുവെന്നാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പിരിവിന് വരുമ്പോള്‍ അവരുടെ പ്രതീക്ഷക്കൊത്ത് പണം കൊടുത്തില്ലെങ്കില്‍ അവരുടെ മുഖം മാറുന്ന സ്ഥിതിയാണ്. ഗിന്നസ് റെക്കോര്‍ഡ് ഒരു അഭിമാനമാണ് അംഗീകാരമാണ്. അല്ലാതെ വലിയ തുകയൊന്നും സമ്മാനമായി കിട്ടുന്ന പരിപാടിയല്ല’ എന്നും അദ്ദേഹം പറയുന്നു.

‘എല്ലാവരും എനിക്ക് ലക്ഷങ്ങള്‍ കിട്ടിയെന്നുള്ള ചിന്തയില്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി. ഇപ്പോള്‍ കുറച്ച് പേര്‍ക്കെങ്കിലും കാര്യം മനസിലായിട്ടുണ്ട്. ഇയാള്‍ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തില്‍ നിന്നാണ് ഒരു വിഹിതം സംഭാവനയായി നല്‍കുന്നതെന്ന്. ഗിന്നസ് പക്രു എന്ന പേരിട്ടത് മമ്മൂക്കയാണ്.

മമ്മൂക്ക നിര്‍മ്മലമായ ഹൃദയത്തിന് ഉടമയായിട്ടുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് ആദ്യം ഭയമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ നമ്മളോട് സ്‌നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഓക്കെയായി. പട്ടണത്തില്‍ ഭൂതം സിനിമ ചെയ്ത ശേഷമാണ് അദ്ദേഹത്തോടുള്ള ആത്മബന്ധം വളര്‍ന്നത്. ഇടയ്‌ക്കൊക്കെ അപ്രതീക്ഷിതമായി അദ്ദേഹം വീട്ടില്‍ വരികയും ചെയ്യാറുണ്ട്’ എന്നും ഗിന്നസ് പക്രു പറയുന്നു.

അത്ഭുതദ്വീപിലൂടെയാണ് അജയ കുമാര്‍ ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. ഇതിലെ അഭിനയത്തിലൂടെ 2008ല്‍ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ഇളയരാജ എന്ന സിനിമയിലും ഇദ്ദേഹം നായകനായിട്ടുണ്ട്.

More in Malayalam

Trending

Recent

To Top