
Malayalam Breaking News
ഏഴാം അറിവിലെ ആ മാസ്സ് വില്ലനെ ഓർമയില്ലേ ?! അവൻ വീണ്ടും വരുന്നു !!
ഏഴാം അറിവിലെ ആ മാസ്സ് വില്ലനെ ഓർമയില്ലേ ?! അവൻ വീണ്ടും വരുന്നു !!
Published on

ഏഴാം അറിവിലെ ആ മാസ്സ് വില്ലനെ ഓർമയില്ലേ ?! അവൻ വീണ്ടും വരുന്നു !!
ഏഴാം അറിവ് എന്ന സൂര്യ ചിത്രത്തിലെ വില്ലനായ ‘ഡോങ് ലീ’ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ചിത്രം പരാജയമായിരുന്നെങ്കിലും മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിയറ്റ്നാം-അമേരിക്കന്‍ നടനായ ജോണി ട്രൈ എന്ഗ്യൂയന് അവതരിപ്പിച്ച ആ കഥാപാത്രം എല്ലാവരുടെയും ശ്രദ്ധ പറ്റിയിരുന്നു. മുരുകദോസ് തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ ആ മാസ്സ് വില്ലന്‍ വീണ്ടും വരികയാണ്.
വിജയ്യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സർക്കാർ’ എന്ന ചിത്രത്തിലാണ് ജോണി ട്രൈ എന്ഗ്യൂയന് വീണ്ടും അഭിനയിക്കുന്നത്. വില്ലനായി തന്നെയാണ് ഈ സിനിമയിലും താരം എത്തുന്നത് എന്നാണ് സൂചന. നടൻ മാത്രമല്ല മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കൂടിയാണ് ജോണി ട്രൈ എന്ഗ്യൂയന്. വിജയ്യുടെ 62 ആമത്തെ ചിത്രമായ ‘സർക്കാരി’ൽ ഐ.ടി ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന യുവാവിന്റെ വേഷമാണ് വിജയ് കൈകാര്യം ചെയ്യുന്നത്.
തുപ്പാക്കി, കത്തി എന്നി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ്യെ നായകനാക്കി വീണ്ടും മുരുഗദോസ് ഒരു സിനിമയൊരുക്കുമ്പോൾ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞ ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. വിജയുടെ രാഷ്ട്രീയ എതിരാളികളായി ചിത്രത്തില്‍ അഭിനയിക്കുന്നത് പ്രമുഖ നടന്മാരായ രാധാ രവിയും പഴ കറുപ്പയ്യയുമാണ്.
നടി വരലക്ഷ്മിയും വിജയുടെ പ്രതിയോഗിയായാണ് ചിത്രത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോസ്റ്ററില്‍ വിജയ് സിഗററ്റ് വലിക്കുന്ന ചിത്രമാണുള്ളത്. പോസ്റ്റർ പുകവലി പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട പോസ്റ്റർ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു.
The villain in Vijay’s new movie Sarkkar is from Vietnam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...