ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് സജിത ബേട്ടി. ബാലതാരമായി അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും വിശേഷങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് താരം.
ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യകതിപരമായ കാര്യങ്ങള്‍ക്ക് സ്ഥാനമില്ല.
എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടേയും മോളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇനിയും വില്ലത്തി വേഷങ്ങളിലേയ്ക്ക് വിളിച്ചാല്‍ തിരിച്ചുവരുമെന്നും സജിതാ ബേട്ടി പറഞ്ഞു.
വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനും മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. എന്നാണ് ഇനി ഒരു തിരിച്ചുവരവ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...