Connect with us

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി വിഷുക്കോടി നല്‍കി സുരേഷ് ഗോപി; വിഷു ആശംസകളുമായി ആരാധകരും

Malayalam

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി വിഷുക്കോടി നല്‍കി സുരേഷ് ഗോപി; വിഷു ആശംസകളുമായി ആരാധകരും

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി വിഷുക്കോടി നല്‍കി സുരേഷ് ഗോപി; വിഷു ആശംസകളുമായി ആരാധകരും

മലയാളി പ്രേക്ഷകരുടെ പ്രിയനടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ വിഷു പ്രമാണിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ടീം സുരേഷ് ഗോപി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഷുക്കോടി നല്‍കിയ ശേഷം സത്യന്‍ അന്തിക്കാടിന്റെ കാലില്‍ തൊട്ട് അനുഗ്രഹവും വാങ്ങിയാണ് സുരേഷ് ഗോപി മടങ്ങി പോയത്. നീല ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചായിരുന്നു ഇരുവരുടെയും എത്തിയിരുന്നത്.

തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയിരുന്നു. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വെസ്റ്റ്ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദിയിലെത്തിയ സുരേഷ് ഗോപിയെ കുട്ടികള്‍ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നല്‍കിയാണ് സ്വീകരിച്ചത്.

വേദിയില്‍ വെച്ചിരുന്ന ഭഗവാന്റെ വിഗ്രഹത്തിന് മുന്നിലും സുരേഷ് ഗോപി കൈനീട്ടം വെച്ചിരുന്നു, മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്കാണ് സുരേഷ് ഗോപി കൈനീട്ടം നല്‍കിയത്.

More in Malayalam

Trending