Connect with us

രം​ഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!!

Malayalam

രം​ഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!!

രം​ഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!!

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായിരുന്നു നടി സജിത ബേട്ടി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കമെന്ന സിനിമയില്‍ സജിത അവതരിപ്പിച്ച വേഷം വലിയ ശ്രദ്ധ നേടിയിരുന്നു.

നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത കൂടുതലും ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷങ്ങളിലൂടെ ആയിരുന്നു. സാന്ത്വനത്തിലെ ദേവൂട്ടിയായെത്തി സജിതയുടെ മകളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. . സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അകാലമരണത്തെ തുടർന്ന് സാന്ത്വനത്തിൽ പുത്തൻ മാറ്റങ്ങൾ വന്നപ്പോഴാണ് ദേവൂട്ടി വളർന്നു സ്കൂൾ കുട്ടിയായി മാറിയത്. സിനിമയിലും സീരിയലിലും ബാലതാരമായി വന്ന് നായികയും വില്ലത്തിയുമായി മാറിയ സജിത ബേട്ടിയുടെ മകളാണ് ഇസ.

ഇപ്പോൾ ചന്ദ്രകാന്തം സീരിയലിലാണ് കുട്ടി ഇസ അഭിനയിക്കുന്നത്. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള മകളുടെ വീഡിയോ പങ്കുവെക്കുകയാണ് സജിത ബേട്ടി. ‘കളിങ്കാളിയല്ലേ’യെന്ന പാട്ടിനൊപ്പം സ്നേഹവതിയായ കാളിയായും രുദ്രകോപിയായ കാളിയായും മാറുകയാണ് ഇസമോൾ.

ഒരു സ്ക്രീനിന് മറവിൽ നിന്ന് സന്തോഷവും കോപവും കൃത്യമായി കാണിക്കുകയാണ് കുഞ്ഞ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് വീഡിയോ ഇപ്പോൾ. സാന്ത്വനം ആരാധകർക്ക് മറക്കാനാവാത്ത ദേവൂട്ടിയുടെ വീഡിയോ എല്ലാവരും ഏറ്റടുത്ത് കഴിഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top