Actress
‘വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം’ സന്തോഷം പങ്കുവെച്ച് ഷമാസ്, ഈ താരത്തെ മനസ്സിലായോ?
‘വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം’ സന്തോഷം പങ്കുവെച്ച് ഷമാസ്, ഈ താരത്തെ മനസ്സിലായോ?
വില്ലത്തി വേഷങ്ങളിൽ തിളങ്ങിയ താരമായിരുന്നു സജിത ബേട്ടി. കാവ്യാഞ്ജലി, കടമറ്റത്തു കത്തനാർ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷം ചെയ്തിരുന്നു. ബാലതാരമായി എത്തിയ സജിത അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തോടെ സിനിമയിൽ നിന്നും സീരിയലിൽ നിന്നും സജിത ഇടവേള എടുത്തിരുന്നു. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല സജിത കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിയിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.
ഇപ്പോഴിതാ പത്താം വിവാഹ വാർഷികത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭർത്താവ് ഷമാസ് ആണ് വിവാഹ വാർഷികത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സജിതക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷമാസ് ഫേസ്ബുക്കിൽ വിവാഹ വാർഷികത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്. ഇസ ഫാത്തിമ ഷമാസ് ആണ് ഇവരുടെ മകൾ.