സംവിധായകന് ഒമര്‍ ലുലുവിന്റെ വെല്ലുവിളിയും അത് സ്വീകരിച്ച് കൊണ്ടുള്ള ദിയ സനയുടെ മറുപടിയും ഇപ്പോൾ ചർച്ചയാവുകയാണ്. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. സംവിധായകന്റെ ചോദ്യത്തിന് കൃത്യമായി മറുപറി ദിയ പറയുകയും ചെയ്തു. എന്നാല്‍ ഏത് സിനിമയിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്നോ മറ്റുള്ള കാര്യങ്ങളോ വ്യക്തമല്ലെങ്കിലും കമന്റുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും സംവിധായകന് പങ്കുവെച്ചിരുന്നു. ഇതിന് താഴെ ‘എനിക്ക് ധൈര്യമുണ്ട്’ എന്ന് കമന്റ് നല്കി കൊണ്ട് ദിയ സനയും എത്തിയിരുന്നു. പിന്നാലെ ദിയ സനയും ഈ വെല്ലുവിളിയെ കുറിച്ച് എഴുതി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.
‘ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര് ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..
ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’ എന്നുമാണ് ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
പടച്ചോനെ ഈ വെല്ലുവിളി ദിയ സന സ്വീകരിക്കേണമേ… എന്ന് ട്രോൾ ആണോ എന്നറിയാത്ത മറുപടികളും ഉണ്ട്. നെഗറ്റീവുകളെ അവഗണിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് ഒമര്‍ ലുലു ദിയയുടെ പോസ്റ്റിന് താഴെയും കമന്റുമായി വന്നു. ഈ സ്പിരിറ്റ് ആണ് ഇങ്ങളെ കൂടെ കൂട്ടാക്കുന്നത് കൂട്ടുകാരാ.. എന്ന് ദിയ മറുപടി പറയുകയും ചെയ്തു. അതേ സമയം ഇരു താരങ്ങളെയും വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്.
ചുരുളി ഒക്കെ റിലീസായ കേരളത്തില്‍ എന്ത് കൊണ്ടും ദിയ സന അസിസ്റ്റന്റ് ഡയറക്ടര്‍ ആയ മൂവി റീലീസ് ആകുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. പാവം ആ ബാബു ആന്റണിയുടെ കാര്യം ആണ് കട്ട പൊക, പടം മുഴുവന്‍ ബീപ് സൗണ്ട് ഇട്ട് കാണാണ മായിരിക്കും അല്ലേ, എന്നിങ്ങനെ താരങ്ങള്‍ക്കെതിരെയുള്ള കമന്റുകളാണ് നിറയുന്നത്. ‘ബാബു ആൻ്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ ആണ് ഇനി വരാനിരിക്കുന്ന സിനിമ’.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...