മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തയായും സംവിധായകനുമൊക്കെയായ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രീനിവാസന്‍. പുതുകാര്യങ്ങളിലും തന്റെ നിലപടുകൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന താരം കഴിഞ്ഞ ദിവസമാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് . മാര്‍ച്ച് മുപ്പതിനാണ് നടനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈപ്പാസ് സര്‍ജറിയ്ക്ക് വിധേനായ താരം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രീനിവാസന്‍ അന്തരിച്ചെന്ന് പറഞ്ഞ് ചില വ്യാജ വാര്‍ത്തകളും പ്രചരിച്ചു. അങ്ങനൊരു വാര്‍ത്തയിലൂടെ എന്ത് സുഖമാണ് നേടുന്നതെന്ന് ചോദിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍എം ബാദുഷ.മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?
ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര ഊര്‍ജത്തോടെയും ഓജസോടെയുമാണ്.!ശ്രീനിയേട്ടന്ന് ആദരാഞ്ജലികള്‍ എന്ന വ്യാജ വാര്‍ത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലര്‍ന്ന മറുപടി. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തില്‍ നമുക്കിടയിലേക്ക് ഓടിയെത്തും.! എന്നുമാണ് ബാദുഷ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
അതേ സമയം ശ്രീനിവാസനുമായി സംസാരിച്ചതിനെ പറ്റി നിര്‍മാതാവ് മനോജ് രാംസിംഗ് വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ശ്രീനിവാസന്റെ ഭാര്യയുടെ ഫോണിലൂടെ അദ്ദേഹവുമായി താന്‍ നേരിട്ട് സംസാരിച്ചുവെന്ന് മനോജ് പറഞ്ഞത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളിലെ താരത്തിന്റെ പ്രതികരണവും നിര്‍മാതാവ് അറിയിച്ചു. മനോജ് രാംസിംഗിന്റെ കുറിപ്പിങ്ങനെയാണ്…
ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല’ എന്നുമാണ് മനോജ് പറഞ്ഞത്.
ശ്രീനിവാസനെ കുറിച്ച് വ്യാജ വാര്‍ത്ത കൊടുത്തവെ കൈയ്യില്‍ കിട്ടിയാല്‍ കൂമ്പിന് നല്ല ഇടി കൊടുത്തു വിടണമെന്നാണ് ആരാധകര്‍ പറയുന്നത്. അവന്റെയൊക്കെ അസുഖത്തിന് അതാണ് വേണ്ടത്. സിനിമക്കാരും മനുഷ്യരാണ്. അവര്‍ക്കും മക്കളും കുടുംബവുമൊക്കെ ഉണ്ട്. ഇത് കാരണം അവര്‍ അനുഭവിക്കുന്ന വേദന ഇവനൊക്കെ മനസിലാവില്ല. കാരണം ശരിക്കുള്ള തന്തയ്ക്ക് ജനിച്ച ആരും ഇതുപോലത്തെ ചെറ്റത്തരം കാണിക്കില്ല എന്നാണ് ഒരു ആരാധകന്‍ കമന്റിലൂടെ പറയുന്നത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...