Connect with us

റോബിന്റെ ആ ബുദ്ധി സമ്മതിച്ചു ; പക്ഷെ ലക്ഷ്യം കണ്ടില്ല , എല്ലാം പൊളിഞ്ഞു പോയല്ലോ

Malayalam

റോബിന്റെ ആ ബുദ്ധി സമ്മതിച്ചു ; പക്ഷെ ലക്ഷ്യം കണ്ടില്ല , എല്ലാം പൊളിഞ്ഞു പോയല്ലോ

റോബിന്റെ ആ ബുദ്ധി സമ്മതിച്ചു ; പക്ഷെ ലക്ഷ്യം കണ്ടില്ല , എല്ലാം പൊളിഞ്ഞു പോയല്ലോ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ. ആദ്യത്തെ മൂന്ന് സീസണിൽ നിന്നും വളരെ വ്യത്യസ്തമായും പുതുമയോടെയുമാണ് നാലാം സീസൺ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ആദ്യം വീട്ടിലേക്ക് എത്തിയ പതിനേഴ് മത്സരാർഥികളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. പ്രേക്ഷകർക്ക് സുപരിചിതമല്ലാത്തെ നിരവധി മുഖങ്ങൽ ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ നടി ജാനകി സുധീറാണ് വീടിന് പുറത്തായത്.

മൂന്ന് സീസണുകൾ കണ്ട പരിചയം വെച്ചാണ് ഇത്തവണ എല്ലാവരും മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. എന്നാൽ എല്ലാവരും വാശിയോടെ കളിക്കുന്നതിനാൽ മുൻ മത്സരാർഥികളുടെ സ്ട്രോറ്റജികളൊന്നും പയറ്റാൻ ഇപ്പോഴത്തെ മത്സരാർഥികൾക്ക് സാധിക്കുന്നില്ല. ആദ്യ ദിവസം തന്നെ മത്സരാർഥികൾക്കായി പ്രസ് മീറ്റ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.
അതിൽ പങ്കെടുക്കവെ ഡോ.റോബിൻ എട്ട് മാസത്തോളം താൻ നടത്തിയ റിസേർച്ചുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം ഡോ. റോബിൻ വീട്ടിലെ മറ്റുള്ളവരുടെ നോട്ടപുള്ളിയാണ്. കൂടാതെ ഇടയ്ക്കിടെ സ്ട്രോറ്റർജിയെ കുറിച്ചും മറ്റ് പറഞ്ഞ് മറ്റുള്ളവരോട് വാക്കുതർക്കങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. റോബിനോട് എല്ലാവരും ഒരു അകലം പാലിച്ചാണ് ഇടപെടുന്നതും സംസാരിക്കുന്നതും. ഗെയിം വരുമ്പോൾ ഇപ്പോഴെല്ലാവരും റോബിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. റോബിൻ ഏത് അടവ് പയറ്റാൻ നോക്കിയാലും മറ്റ് മത്സരാർഥികളിൽ ആരെങ്കിലും അത് പൊളിക്കുകയും ചെയ്യും.

സത്യത്തില്‍ ഡോക്ടര്‍ റോബിന് വട്ട് ആയതാണോ, അതോ കാണുന്ന ഞങ്ങള്‍ക്ക് വട്ടായതാണോ എന്ന് തോന്നിപ്പോകുന്നത് പോലെയാണ് ഓരോ ദിവസത്തെ എപ്പിസോഡ് കഴിയുമ്പോഴും തോന്നുന്നത്. ഇന്നലെ മുതല്‍ പുതിയ നാടകവുമായി ഇറങ്ങിയിരിയ്ക്കുകയാണ് റോബിന്‍. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതി ജനിപ്പിച്ച് പ്രേക്ഷകരുടെ സിംപതി വോട്ട് നേടാനുള്ള പരിപാടി ബിഗ്ഗ് ബോസിന് പുറത്ത് പൊളിഞ്ഞതൊന്നും റോബിന്‍ അറിയില്ല.

ഇന്നലെ മുതല്‍ ബിഗ്ഗ് ബോസിന് അകത്ത് ആരോടും അധികം മിണ്ടാതെ പാവത്താന്‍ നടിച്ച് ഇരിയ്ക്കുകയാണ് റോബിന്‍. ഇക്കാരണം ചൂണ്ടി കാണിച്ചാണ് റോബിനെ എല്ലാവരും ജയിലിലേക്ക് പോകുന്നതിനായി നോമിനേറ്റ് ചെയ്തത്. നോമിനേഷന്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട റോബിന്‍ ഡെയ്‌സി, ജാസ്മിന്‍ എന്നിവര്‍ക്ക് വേണ്ടി മറ്റൊരി ടാസ്‌ക് വച്ചിരുന്നു. ആ ടാസ്‌കില്‍ ജയിക്കുന്നവര്‍ ജയിലില്‍ പോകുന്നതില്‍ നിന്നും ഒഴിവാകും.

ടാസ്‌ക് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് വരെ പാവത്താന്‍ ഭാവത്തില്‍ തന്നെയായിരുന്നു റോബിന്‍. ഗെയിം തുടങ്ങിയതും നരിയെ പോലെയായി. മണ്ണില്‍ കുഴിച്ചിട്ടിരിയ്ക്കുന്ന ബിഗ് ബോസിന്റെ ലോഗോ കണ്ടെത്തുക എന്നതായിരുന്നു ടാസ്‌ക്. ആദ്യമൊക്കെ സാവധാനം തിരഞ്ഞ റോബിന്‍, പിന്നെ ജാസ്മിന്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അത് ഗെയിമിന്റെ ഭാഗമാണെന്ന് വയ്ക്കാം, എന്നാല്‍ പിന്നീട് കാണിച്ചത് ഒട്ടും ഫെയര്‍ ആയിരുന്നില്ല.

ഗാലറിയ്ക്ക് പുറത്ത് നിന്ന് മത്സരിയ്ക്കുന്നവരെ പ്രോത്സാഹിപ്പിയ്ക്കുകയായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍. അതിനിടയില്‍ സുചിത്ര ഡോക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. പെട്ടന്ന് ഡോക്ടര്‍ സുചിത്രയ്ക്ക് നേരെ ചാടി കയറി. എന്റെ ഗെയിം കളിക്കാന്‍ എനിക്കറിയാം എന്ന് പറഞ്ഞപ്പോള്‍ സുചിത്ര, എനിക്ക് തോന്നുന്നത് ഞാന്‍ പറയും എന്ന് പറഞ്ഞ് ഡോക്ടറെ പ്രവോക്ക് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് ഡോക്ടര്‍ മണ്ണ് നാല് പാടും ചവിട്ടി തെറിപ്പിയ്ക്കുകയായിരുന്നു. പുറത്ത് നില്‍ക്കുകയായിരുന്ന മത്സരാര്‍ത്ഥികള്‍ എല്ലാം ചിതറി തെറിച്ചു. ആക്ടീവ് ഏരിയയിലെ ഗ്ലാസും ക്യാമറയും എല്ലാം തകറാറിലായിക്കാണാനാണ് സാധ്യത. എന്തായാലും ഗെയ്മില്‍ തോറ്റ റോബിന്‍ ജയിലില്‍ പെട്ടു. അനാവശ്യമായി സീന്‍ ക്രിയേറ്റ് ചെയ്യുന്ന കളി തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top