അങ്ങനെ ഞങ്ങളെ ആരും കലാകാരന് മാത്രമായി ഒതുക്കണ്ട വിനായകന് പറഞ്ഞത് 100 ശതമാനം ശരിയാ. ഞങ്ങള്‍ക്കും പണം വേണം ജീവിക്കാന്‍ കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി; ഒമർ ലുലു

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന് ഒമര്‍ ലുലു.. തങ്ങളെ ആരും കലാകാരന് മാത്രമായി ഒതുക്കേണ്ടന്ന് വിനായകന് പറഞ്ഞത് 100 ശതമാനം ശരിയാണെന്നും തങ്ങള്‍ക്കും ജീവിക്കാന്‍ പണം വേണമെന്നും കലയിട്ട് പുഴുങ്ങിയാ ചോറാവില്ലെന്നും ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ഞാന്‍ ചെയ്തത് ഇത് വരെ മസാല കച്ചവട സിനിമകള്‍ ആണ് (ഇന്ന് നല്ല കോമഡി ടൈമിംഗ് ഉള്ള നടന്മാരില്ല അത് കൊണ്ട് ഡബിള്‍മീനിംഗ്, ഗ്ളാമര്‍ പ്രദര്‍ശനം ഒക്കെ ഞാന്‍ സിനിമയില്‍ ഉപയോഗിച്ചു) എന്നായിരുന്നു എന്റെ സിനിമകള്‍ക്ക് മേലെ ഉള്ള പ്രധാന ആരോപണം.
ഞാന്‍ വല്ല്യ താരങ്ങള്‍ ഇല്ലാതെയാണ് നാല് സിനിമ ചെയ്തത് (അതില്‍ മൂന്നെണ്ണം സാമ്പത്തികമായി വിജയിച്ചു) അത് കാരണം ഒരുപാട് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാന്‍ പറ്റി. നിങ്ങള്‍ ചെയ്യുന്നത് സിനിമയാണ് അത് ഒരു കലയാണ് പണം അല്ലാ നോക്കേണ്ടത് നല്ല സന്ദേശം ഉള്ള സിനിമ ചെയ്യൂ എന്നും പറഞ്ഞ് എന്നെ കുറെ പേര് ചേര്‍ന്ന് തുണ്ട് പടം ചെയ്യുന്ന സംവിധായകന് ആക്കി.
സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാത്ത ഏത് സന്ദേശം കൊടുക്കുന്ന സിനിമയാണ് നിങ്ങള്‍ തീയേറ്ററില്‍ പോയി വിജയിപ്പിച്ചത്. ഇനി OTT ആണെങ്കില്‍ സൂപ്പര്‍സ്റ്റാര്‍സ് ഇല്ലാത്ത സിനിമക്ക് അവര്‍ വില തരില്ല.superstars ഇല്ലാത്ത സിനിമ ആണെങ്കില്‍ അടുത്ത ഓപ്ഷന് OTT യില്‍ Revenue Sharing എന്നതാണ്,അതാണെങ്കില്‍ സിനിമ OTT യില്‍ Release ചെയ്തു നിമിഷങ്ങള്‍ക്ക് അകം ടെലിഗ്രാമിലൂടെ എല്ലാവരില്ലേക്കും എത്തും. യാത്രക്കിടയില്‍ എനിക്ക് ഫീല്‍ ചെയ്ത ഒരു കാര്യം ഞാന്‍ നിങ്ങളോട് പറഞ്ഞൂ നോമ്പിനു ഭക്ഷണം കൊടുക്കുന്ന ഹോട്ടല്‍ അടച്ചിടരുത് എന്ന്.അങ്ങനെ പറഞ്ഞപ്പോള്‍ എന്നെ നിങ്ങള്‍ ആദ്യം തെറിവിളി വിളിച്ചു അവസാനം വര്‍ഗ്ഗീയവാദി വരെ ആക്കി.
കറക്ക്റ്റ് കാരണം പിന്നെ പതിയെ വന്ന് തുടങ്ങി നോമ്പ് സമയത്ത് ലാഭം കുറയും തുറന്നാല്‍ നഷ്ടമാണ് അത് കൊണ്ട് രാത്രികാലങ്ങളില്‍ കൂടുതല്‍ തുറക്കുക അതാണ് ലാഭം. ഭക്ഷണം കൊടുക്കുന്ന ഹോട്ടല്‍ പോലും ഒരു ബിസിനസ്സ് ആണ് അതെ എല്ലാം ബിസ്സിനസ് ആണ് ബിസ്സിനസ് മാത്രം. അപ്പോ കലയില്‍ ഞങ്ങളും ബിസിനസ്സ് കാണും.
അങ്ങനെ ഞങ്ങളെ ആരും കലാകാരന് മാത്രമായി ഒതുക്കണ്ട വിനായകന് പറഞ്ഞത് 100 ശതമാനം ശരിയാ. ഞങ്ങള്‍ക്കും പണം വേണം ജീവിക്കാന്‍ കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി അപ്പോ എന്റെ സിനിമയില്‍ സിനിമയുടെ മൂഡ് പോലെ അടി ഇടി വെടി എല്ലാം ഉണ്ടാവും. പിന്നെ ഞാന്‍ നിങ്ങളുടെ കൂടെയും ഉണ്ടാവും എപ്പോഴും
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...