‘കൈ തരും, കൈ കൊണ്ടും തരും’; മോഹൻലാലിന് മുന്നിൽ സ്മാർട്ട് ആയി ജാസ്‍മിന്‍; സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ലക്ഷ്‍മിപ്രിയ; സ്‌കോർ ചെയ്തത് ജാസ്മിൻ എന്ന് പ്രേക്ഷകർ!
‘കൈ തരും, കൈ കൊണ്ടും തരും’; മോഹൻലാലിന് മുന്നിൽ സ്മാർട്ട് ആയി ജാസ്‍മിന്‍; സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ലക്ഷ്‍മിപ്രിയ; സ്‌കോർ ചെയ്തത് ജാസ്മിൻ എന്ന് പ്രേക്ഷകർ!
‘കൈ തരും, കൈ കൊണ്ടും തരും’; മോഹൻലാലിന് മുന്നിൽ സ്മാർട്ട് ആയി ജാസ്‍മിന്‍; സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ലക്ഷ്‍മിപ്രിയ; സ്‌കോർ ചെയ്തത് ജാസ്മിൻ എന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ ചില സൗഹൃദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചില്ലറ ശത്രുതയുമൊക്കെ പ്രേക്ഷകര്‍ക്ക് കാണാൻ സാധിച്ചു. ഈ സീസണില്‍ ആദ്യമായി അഭിപ്രായവ്യത്യാസം പങ്കുവച്ച രണ്ട് മത്സരാര്‍ഥികള്‍ ലക്ഷ്മിപ്രിയയും ജാസ്‍മിന്‍ എം മൂസയുമായിരുന്നു.
“ലക്ഷ്‍മിപ്രിയ സ്നേഹപൂര്‍വ്വമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഇടപെട്ട് മറ്റുള്ളവരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ജാസ്മിന്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ തന്‍റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതേ അഭിപ്രായമുള്ള മറ്റു ചിലരും അവിടെ ഉണ്ടായിരുന്നു. ധന്യ അടുക്കള ഡ്യൂട്ടിയിലേക്ക് വന്നതിനു ശേഷമാണ് താന്‍ സമാധാനമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതെന്ന് ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ലക്ഷ്മിയെ വേദനിപ്പിച്ചിരുന്നു. അതവര്‍ തനിക്ക് അടുപ്പമുള്ളവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ രണ്ടുപേരോടും തര്‍ക്കത്തിന്‍റെ കാരണം അന്വേഷിച്ചു.
ജാസ്മിന്‍റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞപ്പോള്‍ തനിക്ക് പറയാനുള്ളത് ജാസ്മിനും പറഞ്ഞു. അടുക്കളയിലൊക്കെ പലപ്പോഴും ജോലി ചെയ്യുമ്പോള്‍ ലക്ഷ്മിപ്രിയ പലപ്പോഴും അവയെ തിരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്‍റെ സ്വഭാവ സവിശേഷത കൊണ്ട് ഉള്‍ക്കൊള്ളാനാവാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു.
ഇവര്‍ എന്ന പലപ്പോഴും മോളേ, കുഞ്ഞേ എന്നൊക്കെയാണ് വിളിക്കാറ്. പക്ഷേ അതില്‍ ഒരു സത്യസന്ധത അനുഭവപ്പെടാറില്ല. തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെയാണ് എന്റെ വായില്‍ വിളിക്കാനായി വരാറ്. ഒരിക്കല്‍ തന്നെ എന്തുവേണമെങ്കിലും വിളിച്ചോളാന്‍ ലക്ഷ്മി പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെയൊന്നും വിളിക്കരുതെന്നും വിളിച്ചാല്‍ ക്യാപ്റ്റനോട് പറയുമെന്നും പറയുന്നതും കേട്ടു. ഇവിടെയൊന്നും അവിടെയൊന്നും പറയുന്നത് ഒരു നിലപാടായി തോന്നിയില്ല, മോഹന്‍ലാലിനു മുന്നില്‍ ജാസ്മിന്‍ പറഞ്ഞു.
എന്നാല്‍ മോഹന്‍ലാല്‍ പോയത്തോടെ മറ്റു മത്സരാർത്ഥികൾക്ക് മുന്നിൽ വേദനയോടെ കരയുന്ന ലക്ഷ്മിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ശാലിനിയും ഡെയ്സിയും അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്മിന്‍റെ മനസില്‍ അങ്ങനെയൊന്നും കാണില്ലെന്നും അവള്‍ക്ക് പെരുമാറാന്‍ അറിയില്ലെന്നുമായിരുന്നു ഡെയ്സിയുടെ പ്രതികരണം. അത് തന്‍റെ പ്രശ്നമാണോ എന്നായിരുന്നു ലക്ഷ്മിയുടെ മറുചോദ്യം. ശാലിനിയായിരുന്നു ലക്ഷ്മിയെ ഒപ്പം നിന്ന് സമാധാനിപ്പിച്ചത്.
അതേസമയം, ജാസ്മിൻ ആദ്യം തന്നെ മോളെ കുട്ടാ എന്ന വിളികൾ താല്പര്യം ഇല്ല എന്ന് പറഞ്ഞതായിരുന്നല്ലോ ? പിന്നെയും വിളിക്കാൻ നിന്നതുകൊണ്ടല്ലേ ലക്ഷ്മിപ്രിയയ്ക്ക് ഇങ്ങനെ സംഭവിച്ചത് , ജാസ്മിൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...