Connect with us

വിവാഹബന്ധം വേർപെടുത്തിയ ശേഷം വീണ്ടും പ്രണയത്തിലേക്ക് ആദിയും അതിഥിയും; ഈ കഥ പുത്തൻ ലോകത്തിനുള്ളത് ; ഇവരും പ്രണയിക്കട്ടെ…എല്ലാവരും പ്രണയിക്കട്ടെ…; സൂര്യയുടെ ബുദ്ധി ;മിത്ര രക്ഷപെടും; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡ്!

TV Shows

വിവാഹബന്ധം വേർപെടുത്തിയ ശേഷം വീണ്ടും പ്രണയത്തിലേക്ക് ആദിയും അതിഥിയും; ഈ കഥ പുത്തൻ ലോകത്തിനുള്ളത് ; ഇവരും പ്രണയിക്കട്ടെ…എല്ലാവരും പ്രണയിക്കട്ടെ…; സൂര്യയുടെ ബുദ്ധി ;മിത്ര രക്ഷപെടും; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡ്!

വിവാഹബന്ധം വേർപെടുത്തിയ ശേഷം വീണ്ടും പ്രണയത്തിലേക്ക് ആദിയും അതിഥിയും; ഈ കഥ പുത്തൻ ലോകത്തിനുള്ളത് ; ഇവരും പ്രണയിക്കട്ടെ…എല്ലാവരും പ്രണയിക്കട്ടെ…; സൂര്യയുടെ ബുദ്ധി ;മിത്ര രക്ഷപെടും; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡ്!

എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള കാര്യമായ പരിശോധനയിൽ എനിക്ക് ഒരു കാര്യം ബോധ്യമായി. നമ്മൾ കൂടെവിടെ എന്ന കഥയെ കുറിച്ച് മുന്നേ പറഞ്ഞതും കണ്ടതും എല്ലാം അങ്ങ് മറന്നേക്കുക.. കാരണം അതിഗംഭീരമായി ഒരു കഥയാണ് ഇപ്പോൾ കൂടെവിടെ. പേരും കഥാപാത്രങ്ങളും ഒന്നും മാറ്റാതെ കഥയെ നൈസായിട്ട് കഥാകാരൻ മാറ്റിയിരിക്കുകയാണ്. അതുപോലെ ഇത് ഇപ്പോൾ നമ്മൾ കാണുന്ന കഥ ബംഗാളി സീരിയൽ മോഹോറിന്റെ പരിഭാഷ അല്ല…

മലയാളി യൂത്ത് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ട് മാറ്റം വന്ന മലയാളത്തിലെ ആദ്യ സീരിയൽ എന്നുവേണം കൂടെവിടെയെ ഇനി വിശേഷിപ്പിക്കാൻ.. ഇത് ഞാൻ ഇനി ഇടയ്ക്കിടെ പറയും. പക്ഷെ കഥ എങ്ങാനും കുളമാക്കിയാൽ ഞാൻ അതും നിർദാക്ഷണ്യം പറയും.

ഇന്നലെ കൂടെവിടെ പ്രേക്ഷകർ എനിക്ക് തന്ന കമെന്റുകൾ ഞാൻ വായിച്ചു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇപ്പോൾ ആദി അതിഥി ബന്ധം ഒന്നും ഒരു തെറ്റായി കാണേണ്ട.. എന്നൊക്കെ യെസ് അതാണ്. പരസ്പര സമ്മതത്തോടെ ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അവകാശമാണ് അധികാരണമാണ്, മൗലികാവകാശമാണ്.

നമ്മൾ ഈ ഒരു ട്രാക്ക് അകച്ചലി ആര്യ ശേഖരൻ ബന്ധത്തിൽ കണ്ടതായിരുന്നു,. സംസാരിച്ചതായിരുന്നു..

മാറ്റങ്ങൾ നല്ലതാണ് ഹേയ്… അൾട്ടിമാറ്റിലി … ഹാപ്പിനെസ്…. പീസ്… നമുക്ക് മാത്രമല്ല… നമുക്ക് ചുറ്റുമുള്ളവർക്കും…. അതിന് നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.. നമ്മൾ നമ്മളെ അങ്ങ് സ്നേഹിച്ചാൽ മതി . അപ്പോൾ മാറ്റുകളവർക്കും സ്നേഹം കിട്ടിക്കോളും. അതാണ് ലൈഫ് സീക്രെറ്റ്… സെല്ഫ് ലവ്…

ഒക്കെ അടുത്ത ഒരു കമെന്റ എന്റെ ശ്രദ്ധയിൽ പെട്ടു … കൂടെവിടെ അവസാനിപ്പിക്കുകയാണോ..? കഥ വളരെ പെട്ടന്ന് പറഞ്ഞുതീർത്ത്, നല്ല ഒരു ക്ലൈമാക്സിൽ എത്തിച്ചിട്ട് കഥ തീർക്കുകയാണോ? അല്ലെ അല്ല… നമ്മുടെ കൂടെവിടെ നമ്മുടെ ഋഷ്യ റാണിയമ്മ അതിഥി ആദി ജോഡി.. സൂരജ് സാർ.. കുഞ്ഞി അനന്ദൻ ലക്ഷ്മി ആന്റി നീതു നിമാ മിത്ര സൂര്യയുടെ ഫാമിലി എല്ലാം വേണം കോളേജ് … സൂര്യയുടെ ഫ്രണ്ട്‌സ് … എല്ലാവരും ഇനിയും നമ്മുടെ സ്വീകരണ മുറിയിലും നമ്മുടെ മുബൈലിലും കിട്ടുമെടെ .. പെട്ടന്നൊന്നും ഇത് തീരില്ല..

ഇതിപ്പോൾ പുതിയ കഥയാണ്.. തുടങ്ങിയിട്ടേ ഉള്ളു.. സംഘര്ഷങ്ങളിലേക്ക് എത്തിയില്ല.. എത്തട്ടെ..

അപ്പോൾ തിങ്കളാഴ്ച നടക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം… വരുന്ന ആഴ്ചയിൽ കൂടുതലും അച്ഛനും അമ്മയും മകനും തമ്മിലുള്ള സീനുകളാണ്.. അവരുടെ ജീവിതത്തിൽ ഒരു തുടക്കം വേണം എന്നാണ് ഇപ്പോൾ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. ഋഷി ഇവിടെ അച്ഛനെയും അമ്മാമയെയും കിട്ടിയ സന്തോഷത്തിലാണ്., അവരുടെ കൂടെ സമയം ചിലവഴിക്കാൻ കുറെ സന്ദർഭങ്ങൾ മിനയുകയാണ്…

അങ്ങനെ സൂര്യ ആണ് ഋഷിയ്ക്ക് ഐഡിയ പറഞ്ഞുകൊടുക്കുന്നത്. അതുകൊണ്ടാണ് സൂര്യ മാറിനിൽക്കുന്നത്. നിങ്ങൾ അച്ഛനും അമ്മയും മോനും കൂടി യാത്ര പോകണം എന്ന് പറഞ്ഞിട്ടാണ് സൂര്യ ഋഷിയെ പറഞ്ഞു വിടുന്നത്.

സൂര്യയ്ക്ക് അതിഥി ടീച്ചറെ കൂടുതൽ അറിയാം. സൊ അതിഥി ടീച്ചറുടെ മനസ് ആണ് ഇനിയും തണുക്കേണ്ടതുണ്ട് .. അതിനുള്ള ഒരു മഴ അത് പെയ്യിക്കാന് ആദി സാറിന് സാധിക്കും. അങ്ങനെ അച്ഛനുമായി കൂടുതൽ അടുക്കാൻ ഋഷി ശ്രമിക്കുമ്പോൾ മനോഹരമായ കുറെ കാഴ്‌ചകൾ നമുക്ക് കിട്ടുന്നുണ്ട്. അവരുടെ ക്രിക്കറ്റ് കളിയും എല്ലാം അങ്ങനെ ഉള്ളതാണ്…

പിന്നെ ഈ സന്തോഷം എല്ലാം അതിഥിയോട് പറയുന്നതും എല്ലാം നല്ല സീനുകളാണ്. അപ്പോൾ അതിഥിയുടെ സന്തോഷം നേരിൽ കാണാൻ സൂര്യയ്ക് സാധിക്കുന്നുണ്ട്. അതെല്ലാം സൂര്യ ഋഷിയോട് പറയുമ്പോൾ ആ അമ്മയുടെ സന്തോഷം നേരിൽ കാണാൻ റിഷിയ്ക്കും ആഗ്രഹിക്കും . അതിനുള്ള വഴി സൂര്യ പറയുന്നുണ്ട്..

ഏതായാലും കുറച്ചുനാൾ ഇവരുടെ ഈ സ്നേഹവും സംസാരവും എല്ലാം നമുക്കിങ്ങനെ ആസ്വദിക്കാം.. പക്ഷെ ഏതൊരു സീനിനു,എം ഒരു ക്ലൈമാക്സ് ഉണ്ടാകുമല്ലോ.. ഇവിടെ ആദി അതിഥി സീൻ ക്ലൈമാക്സ് എന്താകും എന്നാണ് ഞാൻ കാണാൻ കാത്തിരിക്കുന്നത്.

സാധാരണ നമ്മൾ കാണുന്ന ചോക്കലേറ്റ് പ്രണയം അല്ല. അല്ലെങ്കിൽ ക്യാമ്പസ് പ്രണയവും അല്ല.. കുറെ വികാരങ്ങളിലൂടെ കടന്നുപോയിട്ട് അവസാനം അകന്നതും വീണ്ടും ഒന്നിക്കുമ്പോൾ എന്താകും അവർക്കിടയിൽ സംസാരിക്കാൻ സാധ്യത… നല്ല ഒരു കാല്പനിക എഴുത്തുകാരന് ഈ ഒരു സീൻ അതിമനോഹരമാക്കാൻ സാധിക്കും തീർച്ച.. നമുക്ക് നോക്കാം നമ്മുടെ അനിൽ സാറിനോളം മനോജ് സാർ വരുമോ എന്ന്.

അതുപോലെ കേസ് , മിത്ര വധ ശ്രമ കേസ് അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്. ഉറപ്പായും സൂരജ് മിത്രയെ ഒരു നല്ല വഴിയിൽ എത്തിക്കും.. കാരണം കരിപ്പെട്ടി സാബു ആണ്.. സാബുവിനെ വരെ പുണ്യാളൻ ആക്കിയ സ്ഥിതിയ്ക്ക് പുഷ്പ്പം പോലെ നമ്മുടെ മിത്രയും രക്ഷപെടും.. രക്ഷപ്പെടുന്നത് ഈ ഒരു അനാരോഗ്യത്തിൽ നിന്നല്ല. പകരം റാണിയമ്മയുടെ കൈയിൽ നിന്നിട്ടാണ്.

about koodevide

More in TV Shows

Trending