മുത്തശ്ശി കണ്ണ് തുറക്ക്…. ഡോക്ടർ രമയെ അവസാനമായി കാണാൻ പേരക്കുട്ടി എത്തിയപ്പോൾ! നെഞ്ച്പിളരുന്ന കാഴ്ചകൾ..കണ്ണീർ അടക്കി തൊട്ടരികിൽ വേദനയോടെ ജഗദീഷ്

പൊതുവേദികളിലോ ചടങ്ങുകളിലോ ഡോ രമ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിച്ചിരുന്നു.നിഴലായിരുന്നില്ല അവർ, നടൻ ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. ഭാര്യയെ കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ മതിയാവില്ലെന്നാണ് ഒരിക്കൽ ഒരു ഷോയിൽ ജഗദീഷ് പറഞ്ഞത്.
ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ആരാധകരെയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഡോ. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഡോ. രമയെ അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരും താരങ്ങളുമടക്കം എത്തിയപ്പോഴും വേദന കടിച്ച് പിടിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യയെ തന്നെ നോക്കി നിന്ന ജഗദീഷിന്റെ ആ വീഡിയോ കണ്ണീരണയിക്കുകയാണ്. ഭാര്യയുടെ അരികിൽ നിന്നും വിട്ട് മാറാതെ പ്രിയ നടൻ നിൽക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വേദനയോടെ നോക്കി നിൽക്കുകയാണ് സിനിമ സീരിയൽ താരങ്ങൾ
അമ്മയുടെ പാത തന്നെയായിരുന്നു മക്കളും തിരഞ്ഞെടുത്തത്. 2 പെണ്മക്കളായിരുന്നു ജഗദീഷിന്
രമ്യയുംസൗമ്യയും. രണ്ട് പേരും ഡോക്ടറാണ്. കുഞ്ഞിക്കൈ നിറയെ പൂവുമായിട്ടായിരുന്നു അമ്മൂമ്മയെ അവസാനമായി കാണാൻ പേരക്കുട്ടികൾ എത്തിയത്.മുത്തശ്ശിയുടെ ആ സ്നേഹ തണൽ ഇനിയില്ല എന്ന് ആ കുരുന്നുകൾ തിരിച്ചറിയുന്നോ?
മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളിൽ ജഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനായിരുന്നു എന്നും താൽപര്യം. ജഗദീഷിന്റെ സഹപ്രവർത്തകരുമായും രമയ്ക്ക് അടുത്ത ബന്ധം ഉണ്ട്. വർഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്.ഡോ രമയെ കുറിച്ച് ചോദിച്ചപ്പോൾ വാക്കുകൾ ഇടറി കൊണ്ടായിരുന്നു അവതാരികയായ മീര അനിലും മുകേഷും സംസാരിച്ചത്
ഭാര്യയുടെ മരണത്തോടെ ജഗദീഷിന്റെ ജീവിതത്തിൽ വരുന്ന മാറ്റം ആലോചിക്കുമ്പോൾ സങ്കടം തോന്നുവെന്നായിരുന്നു മറ്റ് സഹപ്രവർത്തകർ പറഞ്ഞത്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...