Connect with us

‘പോയി ചത്തൂടെ…? നീ ആദ്യം പോയി ചാകടാ…’; ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീൽഡ് ഔട്ട് ആയല്ലേ..?; സീരിയൽ താരം അശ്വതിയെ പരിഹസിക്കാൻ താല്പര്യമുണ്ടോ? ; ഉണ്ടേൽ വാ.. സോഷ്യൽ മീഡിയയിലേക്ക് വാ..; കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!

Malayalam

‘പോയി ചത്തൂടെ…? നീ ആദ്യം പോയി ചാകടാ…’; ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീൽഡ് ഔട്ട് ആയല്ലേ..?; സീരിയൽ താരം അശ്വതിയെ പരിഹസിക്കാൻ താല്പര്യമുണ്ടോ? ; ഉണ്ടേൽ വാ.. സോഷ്യൽ മീഡിയയിലേക്ക് വാ..; കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!

‘പോയി ചത്തൂടെ…? നീ ആദ്യം പോയി ചാകടാ…’; ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീൽഡ് ഔട്ട് ആയല്ലേ..?; സീരിയൽ താരം അശ്വതിയെ പരിഹസിക്കാൻ താല്പര്യമുണ്ടോ? ; ഉണ്ടേൽ വാ.. സോഷ്യൽ മീഡിയയിലേക്ക് വാ..; കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് അശ്വതി. ബിഗ് ബോസ് റിവ്യൂ മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലൂടെയും അശ്വതി ശ്രദ്ധ നേടിയിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ അശ്വതി മത്സരാർഥിയായി എത്തുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ​

ഗോസിപ്പുകൾ നിരവധി വരാൻ തുടങ്ങിയതോടെ അത്തരം വാർത്തകളിൽ കഴമ്പില്ലെന്ന് കാണിച്ച് അശ്വതി തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് സീസണുകൾ കണ്ട് വിലയിരുത്തി കുറിപ്പുകളും അശ്വതി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ബി​ഗ് ബോസ് മാത്രമല്ല… റിലീസാകുന്ന മലയാളം സിനിമകൾ കാണുകയും തനിക്ക് തോന്നിയ കാര്യങ്ങൾ സത്യസന്ധമായി അശ്വതി സോഷ്യൽമീഡിയയിൽ എഴുതുകയും ചെയ്യാറുണ്ട്.

തുറന്നെഴുതുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും അശ്വതി‌ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവർക്ക് അശ്വതി നൽകിയ മറുപ‍ടിയാണ് ഇപ്പോൾ വൈറലാകുന്നത്.

‘പോയി ചത്തൂടെ :- “നീ ആദ്യം പോയി ചാകടാ”. കൊറച്ച് ഓവർ ആണ് കേട്ടോ:- “ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം”. ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- “അതെന്തു ബിഗ്‌ ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?”. വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ട് അൺഫോള്ളോ ചെയ്യുന്നു :- “പോനാൽ പോകട്ടും പോ…. ടാ”. ആരാന്നാ നിന്റെ വിചാരം :- “തോമസ് ചെറിയാന്റെ മകളും, ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി”.

ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീൽഡ് ഔട്ട് ആയല്ലേ :- “നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്”….. ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം…. പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയത് കൊണ്ട് ഞാൻ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ… ബൈ ദ ബൈ ചില തിരക്കുകളാൽ ബി​ഗ് ബോസ് എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല..’ എന്നാണ് അശ്വതി കുറിച്ചത്.

ബി​ഗ് ബോസ് റിവ്യു അശ്വതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ അതൃപ്തി അറിയിച്ച് നിരവധി പേർ അശ്വതിയെ പരിഹസിക്കാറുണ്ട്. അശ്വതിയുടെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ‘ഒരു ഓവറും ഇല്ല… ഓരോരുത്തരുടെ മനസിലുള്ളത് പറയുന്നു… അതിലിപ്പോൾ എന്താ തെറ്റ്…,

വെള്ളിയാഴ്ച ലീവായത്കൊണ്ട് കറങ്ങി നടക്കുന്നത് കൊണ്ടാണോ റിവ്യൂ ചെയ്യാതിരുന്നത്’ തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻഡ റിലീസായപ്പോൾ അശ്വതി വിമർശിച്ച് റിവ്യൂ എഴുതിയതിന്റെ പേരിൽ നിരവധി പേർ അശ്വതിക്കെതിരെ രം​ഗത്തെത്തിയിരുന്നു. പ്രസില്ല ജെറിൻ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്.

about ashwathi

More in Malayalam

Trending

Recent

To Top