മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് താനിത് ചെയ്തത്, ആ സ്ത്രീയെ രക്ഷിച്ചിച്ച് ഞാൻ ശിക്ഷിക്കപ്പെട്ടുപോയി, ദിലീപ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്…ചോദ്യം ചെയ്യലിൽ ദിലീപ് ആ കാര്യം പറഞ്ഞ് സ്വയം ചിരിച്ചു; ആൻ നടന്നത് ഇങ്ങനെയാണ്; ബാലചന്ദ്രകുമാർ പറയുന്നു
കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. . ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെയാണ് ഒമ്പതര മണിക്കൂർ എടുത്തത്.
ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ. ഒരു ഘട്ടത്തിൽ ബാലചന്ദ്രകുമാറിനെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു
പഠിച്ച് വെച്ച രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് ദിലീപ് പ്രതികരിച്ചതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത്. ഓരോ ചോദ്യങ്ങൾക്കും അത്തരത്തിലൊരു സംഭവം നടന്നിട്ടില്ല എന്ന് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. താൻ പറഞ്ഞ പല കാര്യങ്ങളും ദിലീപിനോട് തന്റെ സാന്നിധ്യത്തിൽ അല്ല ചോദിച്ചത്. പക്ഷേ തന്റെ സാന്നിധ്യത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ വളരെ ലാഘവത്തോടെയാണ് ദിലീപ് മറുപടി നൽകിയതെന്നും ദിലീപ്. ന്യൂസ് ഗ്ലോബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.
എന്നേയും ദിലീപിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിട്ടില്ല. അതല്ല അവിടെ നടന്നത്. ദിലീപിനോട് ചോദിക്കുന്ന ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നും ഞാൻ കേൾക്കാൻ പാടില്ലല്ലോ. അതിനാൽ അത്തരത്തിലൊരു സംവിധാനമായിരുന്നു ഒരുക്കിയിരുന്നത്. പത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായത്. അവരെ എല്ലാവരേയും തനിക്ക് അറിയില്ല. അവരിൽ ചിലർക്ക് കൂടി ഞാൻ പറയുന്ന കാര്യങ്ങൾ ചോദിച്ചറിയണമായിരുന്നു. എന്നോട് ചോദിക്കേണ്ട ചോദ്യങ്ങൾ അവർ നോട്ട് ചെയ്ത് വെച്ചിരുന്നു.ആ കാര്യങ്ങൾ പക്ഷേ ചോദ്യം ഉത്തരം എന്ന നിലയിൽ അല്ല.ആ കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
മറ്റ് ചില ഉദ്യോഗസ്ഥർക്കും അത് കേൾക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. ദിലീപും അത് കേൾക്കേണ്ടതുണ്ടായിരുന്നു. അക്കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ ദിലീപ് ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. ഇതിനിടയിൽ ചില ചെറിയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് അറിയില്ല, ഓർമ്മയില്ല എന്ന രീതിയിൽ പുച്ഛത്തോടെയാണ് പ്രതികരിച്ചത്.
പഠിച്ച് വെച്ച രീതിയിലാണ് പ്രതികരിച്ചത്. അല്ലാതെ അത്തരത്തിലൊരു സംഭവം നടന്നിട്ടില്ല എന്ന് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഞാൻ പറഞ്ഞ പല കാര്യങ്ങളും ദിലീപിനോട് തന്റെ സാന്നിധ്യത്തിൽ അല്ല ചോദിച്ചത്. പക്ഷേ തന്റെ സാന്നിധ്യത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ വളരെ ലാഘവത്തോടെയാണ് ദിലീപ് മറുപടി നൽകിയത്.
ഇതിനിടയിൽ ചില തമാശകളും ദിലീപ് പറയുന്നുണ്ടായിരുന്നു. 2017 സമയത്ത് ബിസിനസും സിനിമയുമൊക്കെയായി ഞാൻ തിരക്കിട്ട് ഓടിക്കോണ്ടിരിക്കുകയായിരുന്നു. മൂന്ന് സിനിമ ഒരേ സമയത്ത് ഷൂട്ട് നടക്കുകയായിരുന്നു. ബിസിനസ് തിരക്കുകളും. ഇതിനിടയിൽ റെസ്റ്റ് വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തത്, എന്ന് പറഞ്ഞ് അദ്ദേഹം സ്വയം ചിരിക്കുന്നതൊക്കെ കണ്ടിരുന്നു,ബാലചന്ദ്രകുമാർ പറഞ്ഞു.
വളരെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കേസന്വേഷണം നടത്തുന്നത്. ദിലീപ് തന്നെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്. എന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്ന ആവശ്യപ്പെട്ടായിരുന്നു ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അല്ലാതെ ഈ കേസിൽ പുനരന്വേഷണം നടത്തണമെന്നൊരു പരാതി ഞാൻ കൊടുത്തിട്ടില്ല. പക്ഷേ എന്ത് കൊണ്ട് ദിലീപിൽ നിന്നും ഭീഷണി നേരിടുന്നുവെന്ന ചോദ്യത്തിനാണ് താൻ കാരണങ്ങൾ വിശദീകരിച്ചത്. ആ വിശദീകരണമാണ് പോലീസ് തുടരന്വേഷണത്തിലേക്ക് കൊണ്ട് പോയത്.
കേസിൽ യഥാർത്ഥ കുറ്റവാളികൾ അത് മാഡം ആയാലും ദിലീപായാലും ആരായാലും അവർ വെളിച്ചത്ത് വരുമെന്ന് തന്നെയാണ് വിശ്വാസം. മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് താനിത് ചെയ്തത്. ആ സ്ത്രീയെ രക്ഷിച്ചിച്ച് ഞാൻ ശിക്ഷിക്കപ്പെട്ടുപോയി എന്ന് ദിലീപ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ആ ക്വട്ടേഷൻ ദിലീപ് മറ്റാർക്കോ കൊടുത്തു,പകുതി വഴിക്ക് വെച്ച് ആ ബാറ്റൺ ദിലീപ് പിടിച്ചതായിരിക്കാം.
അതല്ലേങ്കിൽ കുറ്റം ചെയ്ത വ്യക്തിയെ ദിലീപ് സംരക്ഷിക്കുന്നുവെന്നാണ് തന്റെ നിഗമനം.ദിലീപ് കുറ്റം ചെയ്തിട്ടില്ലേങ്കിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണെന്നാണ് തന്റെ തോന്നൽ എന്ന് താൻ നേരത്തേയും പറഞ്ഞിട്ടുണ്ട്. ദിലീപ് ക്വട്ടേഷൻ കൊടുക്കുന്നത് ഞാൻ കണ്ടിട്ടല്ല. പക്ഷേ പൾസർ സുനിയെ താൻ അവിടെ വെച്ച് കണ്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ താൻ അവിടെ ഉള്ളപ്പോഴാണ് അവർ കണ്ടത്. സാക്ഷികളെ സ്വാധീനിച്ച വിവരങ്ങൾ അവർ അവിടെ വെച്ച് പറയുന്നുണ്ടായിരുന്നു. എത്ര രൂപ കൊടുത്തു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയത് താൻ കേട്ടതാണ്, ഇങ്ങനെ അറിയാവുന്ന കാര്യങ്ങൾ ഞാൻ പോലീസിനോട് പറഞ്ഞതാണ്, ഇനി കോടതിയാണ് സത്യം കണ്ടെത്തേണ്ടത്, ബാലചന്ദ്രകുമാർ പറഞ്ഞു.