തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു; ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീന്‍ സിദ്ധിഖി
തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു; ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീന്‍ സിദ്ധിഖി
തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു; ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീന്‍ സിദ്ധിഖി
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിഖി. താന്‍ സിനിമ കണ്ടില്ലെന്നും സംവിധായകര്‍ക്ക് വ്യത്യസ്തമായി ഫിലിം മേക്കിംഗ് രീതിയുണ്ടെന്നും നവാസുദ്ദീന്‍ പറഞ്ഞു.
സ്വന്തം വീക്ഷണങ്ങള്‍ക്കനുസരിച്ചാണ് സംവിധായകര്‍ സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിപി നെറ്റ്വര്‍ക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ സംവിധാനം ചെയ്യുമ്ബോള്‍ ഓരോ സംവിധായകനും അവരവരുടേതായ രീതിയുണ്ട്. തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു. അത് നല്ലതാണ്. ഭാവിയില്‍ മറ്റുള്ളവര്‍ അവരുടെ കാഴ്ചപ്പാടില്‍ സിനിമകള്‍ അണിയിച്ചൊരുക്കും. അതും നല്ലതാണ്. ഒരാള്‍ സിനിമ ഉണ്ടാക്കുമ്ബോള്‍ അവരുടെ കാഴ്ചപ്പാട് സിനിമയിലുണ്ടാവും. അത് ശരിയായ സംഭവങ്ങളാണെങ്കിലും ഉണ്ടാവും. സിനിമ കണ്ടിട്ടില്ലാത്തതിനാല്‍ എനിക്ക് ഇതേപ്പറ്റി കൂടുതല്‍ പറയാന്‍ കഴിയില്ല.’- നവാസുദ്ദീന്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നോട്ട് പോകുമ്ബോഴും ചിത്രം കാര്യങ്ങളെ പര്‍വതീകരിച്ച് കാണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൃത്യമായ ചരിത്രമല്ല സിനിമ പറയുന്നതെന്നും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നും വിമര്‍ശനങ്ങളുണ്ട്. സിനിമാ പ്രദര്‍ശനത്തിനു ശേഷം തീയറ്ററുകളില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...