Connect with us

വമ്പൻമാരുടെ മുൻപിലേക്ക്, ഇന്ന് പൊരിച്ചെടുക്കും!ദൃശ്യങ്ങള്‍ കൈവശമുണ്ടോ? ദിലീപിനെ കാത്തിരിക്കുന്നത്! കാവ്യ മുങ്ങിയോ? എല്ലാ കണ്ണുകളും ആലുവ പൊലീസ് ക്ലബിലേക്ക്

News

വമ്പൻമാരുടെ മുൻപിലേക്ക്, ഇന്ന് പൊരിച്ചെടുക്കും!ദൃശ്യങ്ങള്‍ കൈവശമുണ്ടോ? ദിലീപിനെ കാത്തിരിക്കുന്നത്! കാവ്യ മുങ്ങിയോ? എല്ലാ കണ്ണുകളും ആലുവ പൊലീസ് ക്ലബിലേക്ക്

വമ്പൻമാരുടെ മുൻപിലേക്ക്, ഇന്ന് പൊരിച്ചെടുക്കും!ദൃശ്യങ്ങള്‍ കൈവശമുണ്ടോ? ദിലീപിനെ കാത്തിരിക്കുന്നത്! കാവ്യ മുങ്ങിയോ? എല്ലാ കണ്ണുകളും ആലുവ പൊലീസ് ക്ലബിലേക്ക്

ഇന്ന് നിർണ്ണായകം… ക്രൈംബ്രാഞ്ചിന് മുൻപിൽ ദിലീപ് വീണ്ടുമെത്തുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയുക.

ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ… ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് ദിലീപ് ഇന്നെത്തുന്നത്. കേസിന്റെ തുടരന്വേഷണത്തിൽ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്. ചോദ്യങ്ങളെ സമ‌ർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മ‌ർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക. ഇന്ന് ഇരുകൂട്ടർക്കും നി‌ർണായകമാണ്.ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുക. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും മുന്‍ നടിയുമായ കാവ്യമാധവനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാവ്യ ഇപ്പോള്‍ സ്ഥലത്തിലെന്നും വേറെ എങ്ങോട്ടേയ്‌ക്കോ മാറി നില്‍ക്കുകയാണ് എന്നുമാണ് ചില വിവരങ്ങള്‍.

63 ദിവസം മുമ്പ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നി‌ർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹ‌ർജി തള്ളി.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്കിന് അടിവരയിടുന്ന കൂടുതൽ വിവരങ്ങൾ ഇപ്പോഴത്തെ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേകസംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും ചോദ്യംചെയ്യലിൽ നിർണ്ണായകമാകും. ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് വിവരങ്ങൾ തേടും.ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അതോടൊപ്പം തന്നെ തിരിച്ചുകിട്ടാനാകാത്തവിധം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിനെ ചട്ടംകെട്ടി ദിലീപ് ഐ ഫോണുകളിൽ നിന്ന് മായ്ച്ചു കളഞ്ഞ വിവരങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടെടുത്തതായി വിവരം. വാട്‌സ്ആപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളാണിവ. കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്തവിധം കളയാൻ ദിലീപ് ആവശ്യപ്പെട്ടതായാണ് സായ് ശങ്കറിന്റെ മൊഴി.

More in News

Trending

Recent

To Top